ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാരസത്യാഗ്രഹം പതിനഞ്ചാം ദിവസത്തിലേക്ക്...

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് സി.കെ.പത്മനാഭന്‍ നിരാഹാരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























