കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍

സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. സര്‍വകലാശാലകളിലെ അധ്യാപക തസ്തികകള്‍ നികത്താന്‍ 600 പേരെ നിയമിക്കും.
ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും മന്ത്രി അറിയിച്ചു. 50 വര്‍ഷം മികച്ച മുന്നേറ്റം കാഴ്ചവെക്കാനാകുന്നത് കാലിക്കറ്റ് സര്‍വകലാശാലയുടെ വിജയമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
https://www.facebook.com/Malayalivartha
























