കേരളാ ബാങ്ക് ഫെബ്രുവരിയില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി
ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സഹകരണ മേഖലയെ കേരളാ ബാങ്കിലൂടെ ആധുനികമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമ്ബത്തിക വികാസ പ്രക്രിയയില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നു. ഇപ്പോള്‍ ഭീമന് ബാങ്കുകളുടെ കാലമാണ്. ഇവര്‍ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഉപഭോക്താക്കളില്‍നിന്ന് ഇവര്‍ ഈടാക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ വലിയ മത്സരം നടക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha