മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ

വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് പിന്തുണ പിന്‍വലിക്കുകയും ചെയ്ത മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും രംഗത്തെത്തി. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്നും മഞ്ജു ഇല്ലെങ്കിലും മതില്‍ കെട്ടുമെന്നും മന്ത്രിമാര്‍ പ്രതികരിച്ചു.
ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്തതോടെയാണ് വനിതാ മതിലില്‍ നിന്നും പിന്‍മാറുന്ന കാര്യം മഞ്ജു വാര്യര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചത്.
മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് രാഷ്ട്രീയമുണ്ടെന്ന് കണ്ടതിനാലാണ് പിന്‍മാറുന്നതെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























