സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ആവേശ പ്രചരണമാണ് സുനിതയ്ക്ക് വക്കീല്‍ നോട്ടീസായി എത്തിയത്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുനിതാ ദേവദാസ് നടത്തിയ പ്രസ്ഥാവന സ്വയം പരയായ അവസ്ഥയിലാണ്. ശബരിമലയിലെ വിഷയങ്ങളുടെ പേരില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രാഹാമിനെതിരേയും ചില പ്രചരണങ്ങള്‍ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് ശ്രീധരന്‍ പിള്ളയേയും ഭാര്യയേയും അവഹേളിക്കുന്ന തരത്തിലെ വ്യാജ പോസ്റ്റ് സുനിത ഇട്ടത്.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യ ക്രിസ്താനിയല്ലേ... റീത്ത.. ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. ശ്രീധരന്‍ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു... എന്ന പോസ്റ്റും വീഡിയോയും സുനിത പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായി. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സൈബര്‍ പോരാളികള്‍ വാദവുമായെത്തി.
ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ പേര് റീത്തയെന്നാണ്. ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ള പേരിനെയാണ് ക്രിസ്ത്യാനിയായി സുനിത ചിത്രീകരിച്ചത്. ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ കുടുംബം ഹിന്ദുവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഹിന്ദു വിശ്വാസ പ്രകാരമാണ് ജീവിക്കുന്നതെന്നും വ്യക്തം. എന്നിട്ടും ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ പേര് ഉയര്‍ത്തി വ്യാജ പ്രചരണങ്ങള്‍ സുനിത നടത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ ആധികാരിക വ്യക്തിത്വമാണ് താനെന്ന് നിരന്തരം പറയുന്ന സുനിതയുടെ പോസ്റ്റ് പലരും വിശ്വസിച്ചു. ഇത് മുഖവലിയ്‌ക്കെടുത്ത് സാധാരണക്കാരായ സൈബര്‍ പോരാളികള്‍ ശ്രീധരന്‍ പിള്ളയുടെ കടുംബത്തെ കടന്നാക്രമിച്ചു. ഈ പോസ്റ്റും വീഡിയോയും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ നിലപാട്. ഈ സാഹചര്യത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരവും സുനിതാ ദേവദാസിനോട് ആവശ്യപ്പെടുന്നു. വര്‍ഗ്ഗീയ കലാപത്തിനാണ് സുനിത ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുന്നു.
ശബരിമലയില്‍ ആചാര സംരക്ഷണത്തിന്റെ പേരിലെ ബിജെപി സമരം നയിച്ചത് ശ്രീധരന്‍ പിള്ളയാണ്. രഥയാത്രയും നടത്തി. ശബരിമലയെ രക്ഷിക്കാനാണെന്ന മുദ്രാവാക്യമാണ് പിള്ള ഉയര്‍ത്തിയത്. ഇതിനെ പൊളിക്കാനായിരുന്നു സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണം. ശ്രീധരന്‍ പിള്ളയുടെ ഭാര്യ ക്രിസ്ത്യാനിയാണെന്ന വ്യാജ പ്രചരണം ഇതിന് വേണ്ടി ഉയര്‍ത്തി. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കാനുള്ള ഈ നീക്കത്തിനെതിരെ ക്രിമിനല്‍ നടപടിയും എടുക്കുമെന്ന് ശ്രീധരന്‍ പിള്ളയുടെ ഭാര്യ വ്യക്തമാക്കുന്നുണ്ട്.
മുന്‍ മാധ്യമ പ്രവര്‍ത്തകയായ സുനിതാ ദേവദാസ് കാനഡയിലാണ് ഉള്ളത്. അവിടെ ഇരുന്നാണ് അസത്യ പ്രചരണങ്ങള്‍ നടത്തുന്നത്. സിപിഎം സൈബര്‍ പോരാളികളുടെ ശബ്ദമായി മാറിയ സുനിതാ ദേവദാസ് ബോധപൂര്‍വ്വം നടത്തിയ പ്രചരണമാണ് ഇതെന്നും ശ്രീധരന്‍ പിള്ളയുടെ ഭാര്യ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























