Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടുവയസുകാരൻ മകനെയും കൊണ്ട് കാമുകനൊപ്പം മുങ്ങി; ഇരുവർക്കും കുട്ടി ബാധ്യതയായതോടേ മാസങ്ങൾ നീണ്ട ക്രൂര മർദ്ദനം: ഒടുവിൽ ആന്തരീകാവയവങ്ങൾ തകർന്ന്,ചെറുകുടലും, തലച്ചോറും പൊട്ടി രക്തസ്രാവവും, വാരിയെല്ലുകൾ ഒടിഞ്ഞ് നരകയാതന അനുഭവിച്ച് വർക്കലയിൽ കുരുന്നിന് ദാരുണാന്ത്യം

18 DECEMBER 2018 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വര്‍ക്കലയില്‍ രണ്ട് വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി. ശനിയാഴ്ചയാണ് രണ്ടുവയസുകാരന്‍ ഏകലവ്യന്‍ മരിച്ചത്. ദേഹമാസകലം മര്‍ദനമേറ്റാണ് ഏകലവ്യന്റെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒരുമിച്ച്‌ ജീവിക്കുന്നതിന് കുട്ടി ഒരു ശല്യമാകുന്നുവെന്നതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

ദിവസങ്ങളായി ഉത്തരയും കാമുകന്‍ രജീഷും ചേര്‍ന്ന് കുട്ടിയ മര്‍ദ്ദിച്ച്‌ വരികയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുട്ടിയുടെ മരണം ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞത്. ഉത്തരയും കാമുകന്‍ രജീഷും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കും തലച്ചോറിനും കാര്യമായ പരിക്ക് പറ്റിയിരുന്നു.

ഭര്‍ത്താവുമായി അകന്നുതാമസിക്കുന്ന ഉത്തരയുടെ മകന്‍ ഏകലവ്യന്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. കുട്ടിക്ക് വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ രീതിയിൽ പീഡനങ്ങൾ ഏറ്റിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ആന്തരികാവയവങ്ങൾ തകർന്നു. ഏകലവ്യന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ക്രൂരമായ പീഡനങ്ങൾ യേറ്റത്തിന്റെ തെളിവായിരുന്നു. ചെറുകുടൽ പൊട്ടുകയും, തലച്ചോർ മുറിഞ്ഞ് രക്തസ്രാവം ഉണ്ടായി. വാരിയെല്ലുകൾ ഒടിഞ്ഞ അവസ്തയിലുമായിരുന്നു.


ഇതിനിടെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ഉത്തരയുടെ ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വര്‍ക്കല പോലീസ് സംഭവത്തില്‍ കേസെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നതായി ഡോക്ടര്‍മാരും പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരയെയും കാമുകനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

കുളത്തൂപ്പുഴ സ്വദേശിയായ മനു എന്ന യുവാവുമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉത്തരയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ മകനാണ് മരണപ്പെട്ട ഏകലവ്യന്‍. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം കഴിയവയൊണ് അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ രജീഷുമായി ഉത്തര സൗഹൃദത്തിലെത്തുന്നത്. ആദ്യം സൗഹൃദമായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമായി മാറുകയായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍വിളിയും പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

അലുമിനിയം ഫാബ്രിക്കേഷന്‍ പണിയാണ് രജീഷ് ചെയ്തിരുന്നത്. ആദ്യമൊക്കെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു രജീഷ്. ഇരുവരും അടുക്കുന്നതിന് അനുസരിച്ച്‌ ഉത്തരയും മനുവും തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ച്‌ വരികയും ചെയ്തു. തുടര്‍ന്ന് മനു ഇവരെ ഉപേക്ഷിച്ച്‌ പോയി.

പിന്നീട് രജീഷ് തന്റെ ഭാര്യയേയും മൂന്നരവയസ്സുള്ള പെണ്‍കുഞ്ഞിനേയും ഉപേക്ഷിച്ച്‌ ഉത്തരയ്ക്ക് ഒപ്പം ജീവിക്കാന്‍ തീരുമാനിച്ചു. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയില്ലെങ്കിലും രജീഷുമൊത്ത് ജീവിക്കുകയായിരുന്നു. കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മനു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കുട്ടിയെ വിട്ടുനല്‍കാതിരിക്കുകയും എന്നിട്ട് കാമുകനുമൊത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends