Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ ഒ.പി സമയം വൈകുന്നേരം ആറുമണിവരെ നീട്ടി, തീരുമാനത്തിനെതിരെ കെജിഎംഒഎ രംഗത്ത്

18 DECEMBER 2018 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ (സി.എച്ച്.സി) ഒ.പി സമയം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി . നാലില്‍ കൂടുതല്‍ ഡോക്ടര്‍മാരുള്ള സി.എച്ച്.സികളുടെ സമയമാണ് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാക്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. 102 സി.എച്ച്.സികള്‍ക്ക് ഇത് ബാധകമാണ്. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഒ.പി സമയം. തീരുമാനത്തിനെതിരെ കെ.ജി.എം.ഒ.എ രംഗത്തെത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ നിയമിക്കാതെ പെട്ടെന്ന് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് കാര്യങ്ങള്‍ തകിടംമറിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ. റഊഫ് പറഞ്ഞു.
രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയുള്ള ഒ.പികള്‍ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ടിലാണ്. പുതിയ ക്രമീകരണം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുമായി ചര്‍ച്ചചെയ്യാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.102 ആരോഗ്യകേന്ദ്രങ്ങളിലും വര്‍ക്ക് അറേഞ്ച്മന്റെ് എന്ന രീതിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും പുനര്‍വിന്യസിച്ചിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കണമെങ്കില്‍ ഈ ഡോക്ടര്‍മാരെ തിരികെ വിളിക്കണം. അങ്ങനെ വരുമ്പോള്‍ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താളംതെറ്റും. അതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ താമസം വരുമെന്നാണ് സൂചന.

ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടിയ സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍: തിരുവനന്തപുരം: പാലോട്, അഞ്ചുതെങ്ങ്, പൂവാര്‍, മണമ്പൂര്‍, പെരുങ്കടവിള, വെള്ളനാട്, വെണ്‍പകല്‍, വിഴിഞ്ഞം, പുത്തന്‍തോപ്പ്, അണ്ടൂര്‍കോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കല്‍.
കൊല്ലം: അഞ്ചല്‍, ചവറ, ഓച്ചിറ, ശൂരനാട്, തൃക്കടവൂര്‍.പത്തനംതിട്ട: കുഞ്ഞീറ്റുകര, ഏനാദിമംഗലം, തുമ്പമണ്‍, റാന്നി, പെരുനാട്.ആലപ്പുഴ: അരൂക്കുറ്റി, തൈക്കാട്ടശ്ശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വ, ചെമ്പുംപുറം, പാണ്ടനാട്, മാന്നാര്‍, മുഹമ്മ, വെളിയനാട്, മുതുകുളം.
കോട്ടയം: അയര്‍ക്കുന്നം, എരുമേലി, കൂടല്ലൂര്‍, പൈക, ഉള്ളനാട്, കുമരകം, ഇടയാഴം, ഇടമറുക്, വാകത്താനം, മുണ്ടന്‍കുന്ന്. ഇടുക്കി: മറയൂര്‍, പുറപ്പുഴ, ഉപ്പുതറ, വണ്ടന്‍മേട്.എറണാകുളം: വെങ്ങോല, രാമമംഗലം, മൂത്തകുന്നം, ഏഴിക്കര, വടവുകോട്, കാലടി, മാലിപ്പുറം, കുമ്പളങ്ങി. തൃശൂര്‍: ആലപ്പാട്, മുല്ലശേരി, പഴഞ്ഞി, പുത്തന്‍ചിറ.
പാലക്കാട്: അഗളി, ചാലിശ്ശേരി, ചേര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, കൊടുവായൂര്‍, കുഴല്‍മന്ദം, വടക്കഞ്ചേരി, പഴമ്പലാക്കോട്, നെന്മാറ.
മലപ്പുറം: എടവണ്ണ, ഉര്‍ങ്ങാട്ടിരി, മങ്കട, എടപ്പാള്‍, താനൂര്‍, വേങ്ങര, കാളികാവ്, കരുവാരക്കുണ്ട്, പുറത്തൂര്‍, നെടുവ.
കോഴിക്കോട്: നരിക്കുനി, തലക്കുളത്തൂര്‍, ഓര്‍ക്കാട്ടേരി, വളയം, മേലാടി, മുക്കം. കണ്ണൂര്‍: പിണറായി, പാപ്പിനിശ്ശേരി, അഴീക്കോട്, ഇരിവേരി, മയ്യില്‍, കൂത്തുമുഖം, ഇരിക്കൂര്‍, പാനൂര്‍. കാസര്‍കോട്: ചെറുവത്തൂര്‍, പെരിയ, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം.വയനാട്: പേര്യ, പനമരം, പുല്‍പള്ളി, മീനങ്ങാടി, തരിയോട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends