Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിത മതിലിന് മുമ്പൊരു ലോംഗ് ജ്യോതി... ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മത സംഘടനകളുടെ വനിത മതിലിന് മുമ്പ് കാസര്‍കോടു മുതല്‍ പാറശാല വരെ പാതയോരങ്ങളില്‍ അയ്യപ്പ ജ്യോതി തെളിയും; അയ്യപ്പ ജ്യോതിയെ എന്‍എസ്എസ് കൂടി ഏറ്റെടുത്തതോടെ വന്‍ വിജയ പ്രതീക്ഷ 

18 DECEMBER 2018 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളം വലിയൊരു ജ്യോതിക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ജനങ്ങളെ തമ്മിലകറ്റുന്ന മത സംഘടനകളുടെ വനിതാ മതിലിനുപകരം കാസര്‍കോടു മുതല്‍ പാറശാല വരെ പാതയോരങ്ങള്‍ അയ്യപ്പ ജ്യോതിയില്‍ തിളങ്ങും. വനിതാ മതില്‍ പ്രഖ്യാപനവും, വെല്ലുവിളിയും വിവാദവും കത്തി നില്‍ക്കേ വിശ്വാസ സംരക്ഷണത്തിനായി തെളിയുന്ന അയ്യപ്പജ്യോതി കേരളത്തെ ഉണര്‍ത്തുമെന്ന് ശബരിമല കര്‍മ്മസമിതി.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വനിത മതിലിനെ തള്ളുകയും അയ്യപ്പ ജ്യോതിയെ അനുകൂലിക്കുകയും ചെയ്തതോടെ വിശ്വാസികള്‍ക്ക് വലിയ കരുത്താണ് ഉണ്ടായിരിക്കുന്നത്. എന്നുമാത്രമല്ല അയ്യപ്പ ജ്യോതിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുക കൂടി ചെയ്തു. അതോടൊപ്പം വനിത മതിലില്‍ പങ്കെടുക്കുന്നവരെ എന്‍എസ്എസില്‍ പങ്കെടുപ്പിക്കില്ലെന്നും പ്രഖ്യാപിച്ചതോടെ ബാല കൃഷ്ണ പിള്ളയുള്‍പ്പെടെ വനിത മതിലിനെ അനുകൂലിച്ചവര്‍ വെട്ടിലാകുകയും ചെയ്തു. വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ എന്‍എസ്എസ് അതിന് ആഹ്വാനം ചെയ്യില്ല. ആരുടെയും ചട്ടുകമാകാന്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ക്ക് ആ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. 

വനിത മതിലിനെ എതിര്‍ത്ത് ക്രൈസ്തവ സഭയുടെ സംഘടനയായ കെ.സി.ബി.സി.യും രംഗത്തെത്തി. ഇതോടെ വല്ലാത്ത വെട്ടിലായിരിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും. നിര്‍ബന്ധിച്ച് ജീവനക്കാരേയും വിദ്യാര്‍ത്ഥികളേയും വനിത മതിലില്‍ അണി നിരത്താന്‍ പാടുപെടുമ്പോള്‍ വ്യക്തമായ ആസൂത്രണത്തോടെ ഭക്തര്‍ അയ്യപ്പ ജ്യോതിയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. 

മഞ്ചേശ്വരം മുതല്‍ പാറശാലവരെ 26നു നടക്കുന്ന അയ്യപ്പജ്യോതിയില്‍ ഇടമുറിയാതെ ദീപം തെളിക്കുന്നതിനുള്ള പാതകളുടെ രൂപരേഖ തയാറായി. കാസര്‍കോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ നിന്നാണു ദീപ പ്രോജ്വലനം ആരംഭിക്കുക. ഹൊസങ്കടി മുതല്‍ അങ്കമാലിവരെ ദേശീയ പാതയിലും തുടര്‍ന്നു തിരുവനന്തപുരം വരെ എംസി റോഡിലുമാണ് അയ്യപ്പജ്യോതി നടക്കുന്നത്.

കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോഡ്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് വഴി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശേരി, മാഹി, അഴിയൂര്‍ എന്നിവിടങ്ങളില്‍ എത്തും. തുടര്‍ന്നു വടകര, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, ഇടിമുഴിക്കല്‍. യൂണിവേഴ്‌സിറ്റി, ചേളാരി, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ബിപി അങ്ങാടി, തിരുന്നാവായ, കുറ്റിപ്പുറം, എടപ്പാള്‍, ചങ്ങരംകുളം, കൊരട്ടിക്കര. കടവല്ലൂര്‍, പെരുമ്പിലാവ്, കുന്ദംകുളം, കേച്ചേരി, പൂങ്കുന്നം, തൃശൂര്‍, ഒല്ലൂര്‍, ആമ്പല്ലൂര്‍, പുതുക്കാട്, കൊടകര, ചാലക്കുടി, കൊരട്ടി, ചിറങ്ങര, കുറുകുറ്റി, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വാഴക്കുളം. ഇടുക്കി ജില്ലയില്‍ വെങ്ങല്ലൂര്‍, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ. 

കോട്ടയം ജില്ലയിലെ പാല, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി, ഇടിഞ്ഞില്ലം, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍, ഏനാത്ത്, കൊട്ടാരക്കര, വാളകം, ആയൂര്‍, ചടയമംഗലം, നിലമേല്‍, കിളിമാനൂര്‍, കാരേറ്റ് വെഞ്ഞാറമ്മൂട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല, കേശവദാസപുരം, സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, കിള്ളിപ്പാലം, വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശാല, കളിയിക്കാവിള എന്നീ പാതയോരങ്ങളെ ബന്ധിപ്പിച്ചാണ് ദീപം തെളിക്കുന്നത്.

കഴിഞ്ഞ ദിവസം വനിത മതിലിനെതിരായും മുഖ്യമന്ത്രിയ്‌ക്കെതിരായും ശക്തമായ ഭാഷയിലാണ് സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചത്. വനിതാമതിലിന്റെ കാര്യമുള്‍പ്പെടെ ശബരിമലയുടെ വിഷയത്തില്‍ മുഖ്യമന്ത്രിയിലൂടെ പുറത്തു വരുന്നത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണെന്ന് ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. 
സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നത്. സമദൂരനിലപാടില്‍ നിന്നു എന്‍എസ്എസ് മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കും. ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതില്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് 'നവോത്ഥാനം' എന്ന ഓമനപ്പേരില്‍ പുതിയ പരിപാടിയുമായി വരുന്നത്. വനിതാ മതിലുമായി സഹകരിച്ചാല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. വിധിയില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു.

എന്തായാലും അയ്യപ്പജ്യോതി മറ്റൊരു വിശ്വാസ സംരക്ഷമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends