കുട്ടനാട് ബേക്കറിയില്‍ വന്‍ സ്‌ഫോടനം... കടയുടെ പിന്നിലെ ഭിത്തിയും ഷട്ടറുകളും തകര്‍ന്നു

കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയുടെ പിന്നിലെ ഭിത്തിയും ഷട്ടറുകളും തകര്‍ന്നു. എന്നാല്‍ എന്താണ് സ്‌ഫോടനത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കടയുടെ നാല് ഷട്ടറുകളും പൂര്‍ണമായും തകര്‍ന്നു. പുളിങ്കുന്ന് ജങ്കാറിന് സമീപമുള്ള ബേക്കറിയിലാണ് സ്‌ഫോടനമുണ്ടായത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കടക്കുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറോ മറ്റുള്ളവയോ പൊട്ടിത്തെറിച്ചിട്ടില്ല എന്ന് കണ്ടെത്തി. പ്രദേശത്ത് ഫോറന്‍സിക് അധികൃതര്‍ പരിശോധന തുടരുകയാണ്.
"
https://www.facebook.com/Malayalivartha
























