Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനും മകനും അങ്കലാപ്പില്‍... ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷും വിശ്വാസികളാണെങ്കില്‍ മതിലുമായി സഹകരിക്കില്ല; സൗകര്യം പോലെ എന്‍ എസ്എസിലോട്ടും പിന്നെ തരാംതരം പോലെ ഇടതു പക്ഷത്തേക്കുമുള്ള ചാട്ടത്തിന് വിലങ്ങിട്ട് സുകുമാരന്‍നായര്‍

18 DECEMBER 2018 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നട്ടെല്ലുള്ള നായരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ബാലകൃഷ്ണ പിള്ളയേയും മകന്‍ ഗണേഷ് കുമാറിനേയും കൂച്ചുവിലങ്ങിട്ടു. ഇടതുപക്ഷത്തിന്റെ തോളത്തു കയറിയിരിക്കുന്ന ഗണേഷും അച്ഛന്‍ പിള്ളയുടെയും കളി സുകുമാരന്‍ നായരുടെ അടുത്തു നടക്കില്ല. സൗകര്യം പോലെ എന്‍ എസ്എസിലോട്ടും പിന്നെ തരാംതരം പോലെ ഇടതു പക്ഷത്തേക്കുമുള്ള ചാട്ടം വേണ്ട.

ഒന്നുകില്‍ എന്‍എസ്എസിനുവേണ്ടി നെഞ്ചുറപ്പോടെ നില്‍ക്കുക അല്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ കൂടെ കൂടി മതിലുകെട്ടി നടന്നോ അല്ലെങ്കില്‍ ഇങ്ങോട്ടു പോരണം എന്നാണ് സുകുമാരന്‍ നായരുടെ അന്ത്യശാസനം. എന്നും എന്‍എസ്എസിന്റെ തണലില്‍ വളര്‍ന്ന ബാലകൃഷ്ണ പിള്ളയ്ക്കും ഗണേഷ് കുമാറിനും ഇത് കടുത്ത തിരിച്ചടിയാണ്. മാത്രമല്ല ഇടതുപക്ഷത്ത് ചേക്കേറി മന്ത്രിപദം സ്വപ്നം കാണുന്ന ഗണേഷിന് ഇത് പാരയാണ്. വനിതാ മതിലില്‍ പങ്കെടുത്താല്‍ ഇടതുപക്ഷത്തില്‍ ഒപ്പം കൂട്ടും. അങ്ങനെ വന്നാല്‍ മന്ത്രിയാക്കും. പക്ഷെ സുകുമാരന്‍ നായരെ പിണക്കി മന്ത്രിയായാലോ? കേവലം കുറഞ്ഞ കാലയളവില്‍ മന്ത്രിയാകാമെന്നു മാത്രം. അത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യും. എന്നും എന്‍എസ്എസിന്റെ തണലില്‍ വിജയിച്ച ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും ഇനിയെന്ത് ചെയ്യും. ഒന്ന് മനസ് മാറിയാല്‍ പിന്നെ ഏഴ് അയല്‍പക്കത്ത് അടുപ്പിക്കാത്ത ആളാണ് സുകുമാരന്‍ നായര്‍. പണ്ട് സുരേഷ് ഗോപിയേയും ചെന്നിത്തലയേയും അകറ്റിയത് മാത്രം ഓര്‍ത്താല്‍ മതി. 

ബാല കൃഷ്ണ പിള്ളയെ മാത്രമല്ല സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയാണ് ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മുഖ്യമന്ത്രിയ്ക്ക് ദാഷ്ട്യം എന്നു പോലും പറഞ്ഞ് അധിഷേപിച്ചു. വനിതാമതിലിന്റെ കാര്യമുള്‍പ്പെടെ ശബരിമലയുടെ വിഷയത്തില്‍ മുഖ്യമന്ത്രിയിലൂടെ പുറത്തു വരുന്നത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത്. സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നത്. സമദൂരനിലപാടില്‍ നിന്നു എന്‍എസ്എസ് മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെയും എന്‍എസ്എസ് രംഗത്തുവന്നു. വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കും. ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതില്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പോഴാണ് നവോത്ഥാനം എന്ന ഓമനപ്പേരില്‍ പുതിയ പരിപാടിയുമായി വരുന്നത്. വനിതാ മതിലുമായി സഹകരിച്ചാല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ എന്‍എസ്എസ് അതിന് ആഹ്വാനം ചെയ്യില്ല. ആരുടെയും ചട്ടുകമാകാന്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ക്ക് ആ കാര്യത്തില്‍ തീരുമാനമെടുക്കാം. വിധിയില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.

സര്‍ക്കാറിനെതിരെ നേരത്തേയും എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍എസ്എസ് പറഞ്ഞു. 

ദേവസ്വം ബോര്‍ഡിനെ ബന്ദിയാക്കിയ സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാമെന്ന വ്യാമോഹം തെറ്റാണെന്നും, നവോത്ഥാനവും യുവതീ പ്രവേശവും തമ്മില്‍ എന്തുബന്ധമാണ് ഉള്ളതെന്നും ചോദിച്ചിരുന്നു. 

സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതിലൂടെ ശബരിമല വിഷയത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍നീക്കം രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ടാണെന്നും, ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചത്. 

അതേസമയം ഇത്രയൊക്കെ ആഞ്ഞടിച്ചിട്ടും സുകുമാരന്‍നായര്‍ക്കെതിരെ ഒരു സിപിഎമ്മുകാരും രംഗത്തെത്തിയില്ല എന്നതും ചിന്തിക്കേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്ഥാവന വേണ്ടെന്നാണ് പല പാര്‍ട്ടിക്കാരും പറയുന്നത്. അതിനാല്‍ തന്നെ സുകുമാരന്‍ നായര്‍ ഇനിയും ആഞ്ഞടിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends