എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 4071 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തിന് നടപടികള്‍ ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈകോടതി കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് നടപടി. അതേസമയം, താത്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്തുടനീളം നിരവധി സര്‍വീസുകള്‍ മുടങ്ങി. ഇന്ന് എറണാകുളത്ത് പകുതി സര്‍വീസും മുടങ്ങി. കോട്ടയത്ത് 72ഉം കുമളിയില്‍ അഞ്ചും സര്‍വീസുകള്‍ റദ്ദാക്കി.
വടക്കന്‍ ജില്ലകളില്‍ പത്തു ശതമാനം സര്‍വീസുകളും മുടങ്ങാന്‍ സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്താകമാനം കെ.്‌സ്.ആര്‍.ടി.സിയുടെ 815 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. അതിനിടെ, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാരുടെ അപ്പീല്‍ ഹരജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha
























