അവിഹിത ബന്ധത്തിന് ഭർത്താവ് തടസമായപ്പോൾ കാമുകനോടൊപ്പം രണ്ടുവയസുകാരനുമായി മുങ്ങി; ഒടുവിൽ മകനും തടസമായപ്പോൾ അരങ്ങേറിയ ക്രൂരത... വർക്കലയെ നടുക്കിയ ആ കൊടുംപാതകം ഇങ്ങനെ...

രണ്ടര വയസ്സുകാരന്റെ ക്രൂര കൊലപാതകത്തിന് പിന്നില്‍ അമ്മ. കുഞ്ഞിനെ നേരെ ആഴ്ചകള്‍ നീണ്ട ക്രൂരപീഡനത്തിനിരയാക്കിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വര്‍ക്കലയിലാണ് നാടിനെ നടുക്കിയ രണ്ടര വയസുകാരന്‍ ഏകലവ്യന്റെ കൊലപാതകം നടന്നത്. സംഭവത്തില്‍ മാതാവ് ഉത്തരയും കാമുകന്‍ അയന്തി സ്വദേശി രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം കുട്ടിയുടെ കുസൃതി കാരണം ഉപദ്രവിച്ചതാണെന്നും കമ്ബ് കൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ തല്ലിയതെന്നുമായിരുന്നു മാതാവിന്റെ വിശദീകരണം.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കുട്ടി ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുന്നത്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും പൊലീസ് സര്‍ജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.
വയറുവേദനയെന്ന് പറഞ്ഞ് ഇവര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വര്‍ക്കല പുത്തന്‍ ചന്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചത്. അവിടെനിന്നും വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ഭര്‍ത്താവുമായി അകന്നുതാമസിക്കുന്ന ഉത്തരയുടെ മകന്‍ ഏകലവ്യന്‍ മരിച്ചത്.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ രീതിയിൽ പീഡനങ്ങൾ ഏറ്റിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ആന്തരികാവയവങ്ങൾ തകർന്നു. ഏകലവ്യന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ക്രൂരമായ പീഡനങ്ങൾ ഏറ്റതിന്റെ തെളിവായിരുന്നു. ചെറുകുടൽ പൊട്ടുകയും, തലച്ചോർ മുറിഞ്ഞ് രക്തസ്രാവം ഉണ്ടായി. വാരിയെല്ലുകൾ ഒടിഞ്ഞ അവസ്തയിലുമായിരുന്നു.
ഇതിനിടെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്തരയുടെ ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വര്‍ക്കല പോലീസ് സംഭവത്തില്‍ കേസെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നതായി ഡോക്ടര്‍മാരും പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരയെയും കാമുകനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുളത്തൂപ്പുഴ സ്വദേശിയായ മനു എന്ന യുവാവുമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉത്തരയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ മകനാണ് മരണപ്പെട്ട ഏകലവ്യന്‍. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം കഴിയവയൊണ് അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ രജീഷുമായി ഉത്തര സൗഹൃദത്തിലെത്തുന്നത്. ആദ്യം സൗഹൃദമായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമായി മാറുകയായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍വിളിയും പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
അലുമിനിയം ഫാബ്രിക്കേഷന്‍ പണിയാണ് രജീഷ് ചെയ്തിരുന്നത്. ആദ്യമൊക്കെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു രജീഷ്. ഇരുവരും അടുക്കുന്നതിന് അനുസരിച്ച് ഉത്തരയും മനുവും തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ച് വരികയും ചെയ്തു. തുടര്‍ന്ന് മനു ഇവരെ ഉപേക്ഷിച്ച് പോയി.
പിന്നീട് രജീഷ് തന്റെ ഭാര്യയേയും മൂന്നരവയസ്സുള്ള പെണ്‍കുഞ്ഞിനേയും ഉപേക്ഷിച്ച് ഉത്തരയ്ക്ക് ഒപ്പം ജീവിക്കാന്‍ തീരുമാനിച്ചു. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയില്ലെങ്കിലും രജീഷുമൊത്ത് ജീവിക്കുകയായിരുന്നു. കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മനു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കുട്ടിയെ വിട്ടുനല്‍കാതിരിക്കുകയും എന്നിട്ട് കാമുകനുമൊത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























