വിവാഹ വാഗ്ദാനം നല്കി 16 കാരിയെ ഗര്‍ഭിണിയാക്കി.. പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് 10 വര്‍ഷം കഠിന തടവ്
16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്ന് മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി പി.എന്‍.സീത ഉത്തരവിട്ടു.
പ്രതിയായ കഠിനംകുളം പുതുവല്‍ വയലില്‍ വീട്ടില്‍ സുരേഷ് മകന് മനോജിനെ (29)യാണ് കോടതി ശിക്ഷിച്ചത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി ഇയാള്‍ പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു.ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത വേളയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍ക്ക് വെളിപ്പെട്ടത്.
കഠിനംകുളം പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വല്‍സാ വര്‍ഗ്ഗീസ് ഹാജരായി.
https://www.facebook.com/Malayalivartha