Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഖിലേന്ത്യാ പാര്‍ട്ടിയില്‍ നിന്ന് അറബിക്കടലിന്റെ തീരത്ത് മാത്രം അവശേഷിക്കുകയാണെങ്കിലും സി.പി.എമ്മിന്റെ ഫണ്ട് പിരിവും വരവും രാജ്യത്തെ ഞെട്ടിക്കുന്നു, ഈ വര്‍ഷം 104 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്, പ്രളയ കാലത്തെ സി.പി.എം ഫണ്ട് പിരിവ് 16 കോടി

18 DECEMBER 2018 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അഖിലേന്ത്യാ പാര്‍ട്ടിയില്‍ നിന്ന് അറബിക്കടലിന്റെ തീരത്ത് മാത്രം അവശേഷിക്കുകയാണെങ്കിലും സി.പി.എമ്മിന്റെ ഫണ്ട് പിരിവും വരവും രാജ്യത്തെ ഞെട്ടിക്കുന്നു. 104 കോടി 85 ലക്ഷം രൂപയാണ് 2018ല്‍ സി.പി.എം സംഭാവനകളിലൂടെ നേടിയത്. കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനം. വ്യവസായികളില്‍ നിന്നും മറ്റ് സ്വകാര്യവ്യക്തികളില്‍ നിന്നും പ്രവാസികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് സംഭാവന സ്വീകരിക്കുന്നത്. ഇതിന്റെ കണക്കുകള്‍ പലപ്പോഴും പുറത്ത് വിടാറില്ല. കണക്കുകള്‍ വ്യക്തമാക്കണമെന്ന് നിരവധി പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് എല്ലാ പാര്‍ട്ടികളുടെയും ഓഫീസില്‍ വിവരാവകാശ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിനും രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാനും പാര്‍ട്ടി ഓഫീസുകളും സ്മാരക മന്ദിരങ്ങളും പണിയാന്‍ സി.പി.എം ബക്കറ്റ് പിരിവ് നടത്താറുണ്ട്. ബ്രാഞ്ച് മുതല്‍ ജില്ലാ കമ്മിറ്റി വരെ നിശ്ചിത തുക നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കും. എസ്.എഫ്.ഐ നേതാവ് അഭിമന്യൂ കുത്തേറ്റ് മരിച്ചപ്പോള്‍ കുടുംബത്തെ സഹായിക്കാന്‍ രണ്ട് കോടിയോളം രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തത്. ആ തുക ഉപയോഗിച്ച് വീട് നിര്‍മാണം പുരോഗമിക്കുകയാണ്. സഹോദരിയുടെ വിവാഹവും പാര്‍ട്ടി നടത്തിക്കൊടുത്തു. പ്രളയ സഹായ ഫണ്ടിലേക്ക് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി മാത്രം ഒരു കോടി 25 ലക്ഷം രൂപയാണ് നല്‍കിയത്. മൊത്തം 16 കോടി 43 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 

സംഭാവനകള്‍ സ്വീകരിക്കുന്നതിന് മൂന്ന് കാര്യങ്ങളാണ് പാര്‍ട്ടി നയത്തില്‍ പറയുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതല്ല. സംശുദ്ധ വ്യക്തിത്വങ്ങളില്‍ നിന്നു മാത്രം സംഭാവന സ്വീകരിക്കും. സംഭാവന നല്‍കുന്നവര്‍ രാജ്യത്തിനകത്തോ പുറത്തോ വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരാകണം.(പ്രവാസി ഇന്ത്യക്കാരാണെങ്കില്‍ പ്രാബല്യത്തിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട് ഉള്ളവരാകണം). എന്നാല്‍ മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതിയുമായ വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. അതിന് ശേഷം ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പഴയ ഓഫീസ് കെട്ടിടം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് വിറ്റതും വിവാദമായിരുന്നു. 

ബംഗാളിലും ത്രിപുരിയിലും കേരളത്തിലുമുണ്ടായിരുന്ന സി.പി.എമ്മിന് ഇപ്പോള്‍ ഫണ്ട് ലഭിക്കുന്നത് കേരളത്തില്‍ നിന്ന് മാത്രമാണെന്ന് പറയാം. കേരളത്തിലെ ഫണ്ട് കൊണ്ടാണ് കാരാട്ടും യച്യൂരിയും പുട്ടടിച്ച് ഡല്‍ഹിയില്‍ കഴിയുന്നതെന്നും അതുകൊണ്ട് പിണറായി വിജയന്‍ പറയുന്നത് കേള്‍ക്കുകയേ അവര്‍ക്ക് മാര്‍ഗമുള്ളൂ എന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തികള്‍ ഉള്ള പാര്‍ട്ടിയും സി.പി.എമ്മാണ്. പാര്‍ട്ടി ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സഹകരണ ആശുപത്രികളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് പാര്‍ട്ടിക്കുള്ളത്. വര്‍ഷന്തോറും ഇവയുടെ മൂല്യം കൂടിക്കൂടി വരുകയാണ്. മറ്റ് പാര്‍ട്ടികളില്‍ ഫണ്ട് പിരിവ് നടക്കുമ്പോള്‍ നേതാക്കന്‍മാര്‍ നല്ലൊരു പങ്കും സ്വന്തം കീശയിലാക്കുന്നത് പതിവാണ്. എന്നാല്‍ സി.പി.എമ്മില്‍ അത് നടക്കില്ല. അതേസമയം സി.പി.എമ്മിനൊപ്പം കേരളത്തില്‍ ഭരണം കയ്യാളുന്ന സി.പി.ഐയുടെ വാര്‍ഷിക സംഭാവന ഒരു കോടി 55 ലക്ഷം രൂപയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends