പിറവത്ത് വയോധികന്‍ കൊലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

പിറവം ടൗണില്‍ വയോധികനെ സിമന്റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നു പുലര്‍ച്ചെയാണ് എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ പാര്‍പ്പാംകോട് കണ്ടംകരിയ്ക്കല്‍ നാരായണന്‍കുട്ടി (70) ആണ് മരിച്ചത്. മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ മുന്നിലാണ്് മൃതദേഹം കണ്ടെത്തിയത്. പ്രധാന റോഡില്‍ നിന്നും 25 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്ത് ചോര പുരണ്ടനിലയില്‍ സിമന്റ് കട്ടകള്‍ കിടക്കുന്നുണ്ടായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തലയ്ക്ക് ഇടിച്ചു കൊന്നതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹത്തിന്റെ സമീപത്ത് രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അര്‍ധ രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
നഗരസഭയുടെ കീഴിലുള്ള കോംപ്ലക്‌സില്‍ മജിസ്‌ട്രേറ്റ് കോടതിയും ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയും പൊതു മാര്‍ക്കറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാള്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ മദ്യപിച്ച് ഇതുവഴി നടക്കുന്നുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാത്രി ഒമ്പതോടെ കോംപ്ലക്‌സില്‍ അടഞ്ഞുകിടന്നിരുന്ന കടയുടെ ഷട്ടറിനോട് ചേര്‍ന്ന് കിടന്നുറങ്ങിയിരുന്നതായും പറയപ്പെടുന്നു. ഇയാളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നതായും സൂചനയുണ്ട്. മദ്യശാല അടയ്ക്കുന്ന സമയം വരെ പ്രദേശത്ത് നല്ല തിരക്കാണ്. പത്തോടെ ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം പൂട്ടുകയും ചെയ്യും. ഇതിന് ശേഷം ഇവിടെ വിജനമാണ്. മൃതദേഹം കിടന്നിരുന്നതിന്റെ സമീപത്തുണ്ടായിരുന്ന ലോട്ടറി വില്‍പ്പനയ്ക്കായി വെച്ചിരുന്ന തട്ടുകള്‍ മറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇവിടെ മല്‍പ്പിടത്തും നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പിറവം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























