ബിജെപിയുടെ നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക്; ഒന്‍പത് ദിവസമായി സമരം നയിക്കുന്ന ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി കെ പത്മനാഭന്റെ ആരോഗ്യ സ്ഥിതി മോശം ; ഐക്യദാർഢ്യവുമായി കൂടുതൽ പേർ രംഗത്ത്
ശബരിമല വിഷയത്തില്‍ ബിജെപി പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ ഒന്‍പത് ദിവസമായി സമരം നയിക്കുന്ന ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി കെ പത്മനാഭന്റെ ആരോഗ്യ സ്ഥിതി മോശമായി വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ആരോഗ്യസ്ഥിതി മോശമാണെങ്കിലും ആചാരസംരക്ഷണത്തിന് വേണ്ടി സമരം തുടരാനാണ് സി കെ പത്മനാഭന്റെ തീരുമാനം. ഐക്യദാർഢ്യവുമായി കൂടുതൽ പേർ സമര പന്തലിൽ എത്തുന്നുണ്ട്. യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യയിലെ രണ്ട് വൈദികർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി.
ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തകരും ബിജെപിയുടെ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരും ഇന്ന് സമരത്തിന് ഐഖ്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തും. ബിജെപി ദേശീയ വക്താവ് സംബിദ് പത്രയും സമരപ്പന്തലില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha