വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിലപാട് വ്യാഴാഴ്ച അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റ് എന്താണ്. ഇതില്‍ പങ്കു ചേരണമെന്നുള്ളത് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാത്രമല്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. സമാനമായ ഹര്‍ജി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























