കോതമംഗലം പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി, പളളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്ക് സൗകര്യമൊരുക്കണമെന്ന് കോടതി

കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്കായി സൗകര്യമൊരുക്കണമെന്ന് കോടതിയുടെ നിര്‍ദേശം. കോതമംഗലം പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിക്കൊണ്ടാണ് കോടതി നടപടി. പ്രാര്‍ഥനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
ഇത് തള്ളിയ കോടതി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. പൊലീസിനെയും ഹൈകോടതി വിമര്‍ശിച്ചു. രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്ന് കോടതി ഓര്‍മിപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം കയറിയാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുമെന്നായിരുന്നു പൊലീസ് നിലപാട്.
https://www.facebook.com/Malayalivartha
























