പുതിയ റേഷന്‍ കാര്‍ഡിനായി ജൂണില്‍ അപേക്ഷിച്ചവര്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ്

കഴിഞ്ഞ ജൂണില്‍ അപേക്ഷിച്ചവര്‍ക്ക് റേഷന്‍കാര്‍ഡ് ഉടന്‍ വിതരണം ചെയ്യും. പുതിയ റേഷന്‍കാര്‍ഡ്, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, അംഗങ്ങളെ മാറ്റുക, പുതിയ അംഗങ്ങളെ ചേര്‍ക്കുക, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, തിരുത്തലുകള്‍, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍ അടക്കം ആവശ്യങ്ങളുമായി അപേക്ഷ നല്‍കിയവര്‍ക്കാണ് പൊതുവിതരണ വകുപ്പ് കാര്‍ഡ് നല്‍കുന്നത്.
ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് വകുപ്പ് നാലുവര്‍ഷമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 25 മുതല്‍ സ്വീകരിച്ച അപേക്ഷകളിലാണ് നടപടി പൂര്‍ത്തിയാവുന്നത്. വിവിധ ആവശ്യങ്ങളുമായി 17.07 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 12.26 അപേക്ഷകള്‍ എഴുതി നല്‍കിയതാണ്.
അക്ഷയയിലൂടെ ഓണ്‍ലൈനായി 4.26 ലക്ഷവും വ്യക്തികള്‍ ഓണ്‍ലൈനായി 55,000 അപേക്ഷകളുമാണ് നല്‍കിയത്. ഈ അപേക്ഷകളില്‍ 30 ശതമാനം പുതിയ കാര്‍ഡുകള്‍ക്ക് വേണ്ടിയായിരുന്നു. ഇതോടെ നിലവിലുള്ള 81.03 ലക്ഷം റേഷന്‍കാര്‍ഡുകള്‍ക്കൊപ്പം അഞ്ച് ലക്ഷത്തോളം റേഷന്‍കാര്‍ഡുകള്‍ കൂടും. മൊത്തം അപേക്ഷകളില്‍ 52.5 ശതമാനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായി. അമ്പതിനായിരത്തില്‍ താഴെ അപേക്ഷകളില്‍ മാത്രമാണ് ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കാനുള്ളത്. ഡിസംബര്‍ 31ന് ഇത് പൂര്‍ത്തിയാക്കും. 8.96 ലക്ഷം കാര്‍ഡുകള്‍ അപ്പ്‌ലോഡ് ചെയ്തു കഴിഞ്ഞു. ജനുവരി 31ഓടെ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച മുഴുവന്‍ കാര്‍ഡുകളും വിതരണം ചെയ്യും. താലൂക്ക് സപ്ലൈ ഓഫിസുകള്‍ മുഖേന സിഡിറ്റിനെ ഉപയോഗപ്പെടുത്തി റേഷന്‍കാര്‍ഡ് പഞ്ചായത്തുതലത്തില്‍ അച്ചടിച്ചു നല്‍കും. തുടര്‍ന്ന് അടിയന്തര ആവശ്യത്തിന് മാത്രമേ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കുകയുള്ളൂ. ബാക്കി അപേക്ഷകള്‍ അക്ഷയ വഴി ഓണ്‍ലൈനില്‍ ആയി സ്വീകരിക്കും. അംഗങ്ങളെ ചേര്‍ക്കുന്നത് അടക്കം അപേക്ഷകളില്‍ കാര്‍ഡില്‍ എഴുതി നല്‍കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
f
https://www.facebook.com/Malayalivartha
























