Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രചാരണം പുലിവാലായി; സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ വക്കീല്‍ നോട്ടീസ്- വക്കീൽ നോട്ടീസ്‌ ഇ മെയിലിൽ കിട്ടിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് സുനിതാ ദേവദാസ്

18 DECEMBER 2018 03:19 PM IST
മലയാളി വാര്‍ത്ത

ശ്രീധരന്‍ പിള്ളയേയും ഭാര്യയേയും അവഹേളിക്കുന്ന തരത്തിൽ വ്യാജ പോസ്റ്റ് ഇട്ടതിന്റെ പേരിൽ പുലിവാലുപിടിച്ച സുനിതാ ദേവദാസിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ ഭാര്യ അഡ്വ. കെ റീത്തയുടെ വക്കീല്‍ നോട്ടീസ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ളയുടെ ഭാര്യ ക്രിസ്താനിയല്ലേ... റീത്ത.. ഇപ്പോള്‍ ശ്രീധരന്‍ പിള്ളയെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. ശ്രീധരന്‍ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു... എന്ന പോസ്റ്റും വീഡിയോയും സുനിത പോസ്റ്റ് ചെയ്തു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായി. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സൈബര്‍ പോരാളികള്‍ വാദവുമായെത്തി. ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ പേര് റീത്തയെന്നാണ്. ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ള പേരിനെയാണ് ക്രിസ്ത്യാനിയായി സുനിത ചിത്രീകരിച്ചത്. ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ കുടുംബം ഹിന്ദുവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഹിന്ദു വിശ്വാസ പ്രകാരമാണ് ജീവിക്കുന്നതെന്നും വ്യക്തം. എന്നിട്ടും ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ പേര് ഉയര്‍ത്തി വ്യാജ പ്രചരണങ്ങള്‍ സുനിത നടത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലെ ആധികാരിക വ്യക്തിത്വമാണ് താനെന്ന് നിരന്തരം പറയുന്ന സുനിതയുടെ പോസ്റ്റ് പലരും വിശ്വസിച്ചു. ഇത് മുഖവലിയ്‌ക്കെടുത്ത് സാധാരണക്കാരായ സൈബര്‍ പോരാളികള്‍ ശ്രീധരന്‍ പിള്ളയുടെ കടുംബത്തെ കടന്നാക്രമിച്ചു. ഈ പോസ്റ്റും വീഡിയോയും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ശ്രീധരന്‍ പിള്ളയുടെ ഭാര്യയുടെ നിലപാട്. ഈ സാഹചര്യത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരവും സുനിതാ ദേവദാസിനോട് ആവശ്യപ്പെടുന്നു. വര്‍ഗ്ഗീയ കലാപത്തിനാണ് സുനിത ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുന്നു.

തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ബോധപൂർവം താൻ ക്രിസ്തിയാനി ആണെന്നും, താനും ഭർത്താവും മതസ്പർദ്ധ സൃഷ്ടിക്കുകയാണ് എന്ന കളവ് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും ശ്രീധരൻ പിള്ളയുടെ ഭാര്യ നൽകിയ നോട്ടീസിൽ പറയുന്നു. ടി.സി ഗോപാലൻ നായരുടേയും ശ്രീമതി സുഭദ്ര ദേവിയുടെയും മകളായ തന്നെ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞു കളവായ വാർത്ത പ്രചരിപ്പിച്ചതിൽ തനിക്കും കുടുംബത്തിനും കടുത്ത മാനഹാനി ഉണ്ടായിട്ടുണ്ട് എന്ന് കാണിച്ചാണ് നോട്ടീസ്. സുനിത ദേവദാസ് രാഷ്ട്രീയവും മറ്റ് സ്വകാര്യ ലാഭത്തിനും വേണ്ടി കളവായ വാർത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചുവെന്നും അഡ്വ. റീത്ത പറയുന്നു.

അതേ സമയം ശ്രീധരൻ പിള്ളയുടെ ഭാര്യയുടെ വക്കീൽ അയച്ച വക്കീൽ നോട്ടീസ്‌ ഇ മെയിലിൽ കിട്ടിയെന്നും അത്‌ വക്കീലിനു കൈമാറിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ നിയമോപദേശം അനുസരിച്ചു മുന്നോട്ട്‌ പോകുമെന്നും സുനിതാ ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (4 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (7 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (8 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends