ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഡിസംബർ 21 നു മുൻപ് നടത്തണം. അഞ്ചു ദിവസം തുടർച്ചയായി ബാങ്ക് അവധി

ഈ മാസം അഞ്ചു ദിവസം തുടർച്ചയായി ബാങ്ക് അവധി . ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഡിസംബർ 21 നു മുൻപ് നടത്തണം. ഇല്ലെങ്കിൽ ക്രിസ്റ്മസിനു മുൻപ് 24 മാത്രമേ പ്രവൃത്തി ദിവസമായി ഉള്ളൂ
അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തു വന്നതാണ് തുടർച്ചയായ ബാങ്ക് ഒഴിവിനു കാരണം
ഡിസംബര്‍ 21ന് രണ്ടു തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു സൂചന. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്
23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24മാത്രമാണ് പ്രവൃത്തി ദിനമായിട്ടുള്ളത്.ആദ്യത്തെ പണിമുടക്ക് ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരെയാണ്. രണ്ടാമത്തേത് ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയുമാണ്.
https://www.facebook.com/Malayalivartha
























