മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക്; തങ്കഅങ്കി പതിനെട്ടാം പടിക്ക് മുകളില്‍ നിന്ന് സ്വീകരിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉൾപ്പടെയുള്ളവർ

ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക് നടക്കും. പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.
26ന് ഉച്ചക്ക് രണ്ടു മണിക്ക് പമ്പയിൽ എത്തുന്ന തങ്കഅങ്കി ഘോഷയാത്രക്ക് അഞ്ചു മണിക്ക് ശരംകുത്തിയില്‍ വച്ച് സ്വീകരണം നല്‍കും. പതിനെട്ടാം പടിക്ക് മുകളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെത്തി തങ്കഅങ്കി സ്വീകരിക്കും.
https://www.facebook.com/Malayalivartha























