വാതിലിൽ ഭർത്താവിനോടും, മകനോടും അന്ത്യയാത്രാമൊഴി കുറിച്ച് പോത്തന്കോടിനെ നടുക്കി മരണം; വീടിനോടു ചേർന്നുള്ള അടുക്കളയിൽ കത്തിക്കരിഞ്ഞനിലയിൽ വീട്ടമ്മയുടെ മൃതദേഹം

പൊലീസ് ഹെഡ്കോർട്ടേഴ്സ് ജീവനക്കാരന്റെ ഭാര്യയെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തെറ്റിച്ചിറ ശ്രീകുമാരീസില്‍ പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് ജീവനക്കാരന്‍ വിനോദ്കുമാറിന്റെ ഭാര്യ സരിതയാണ്(30) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
വീടിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ നിന്നും ഇവരുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 3.45ന് ഏക മകന്‍ പോത്തന്‍കോട് മേരിമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ബന്ധുക്കളെ നിരഞ്ജന്‍ വിവരമറിയിച്ചു്. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി.
തിരച്ചിലില്‍ കിടപ്പുമുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പു കിട്ടിയിട്ടുണ്ട്. വാതിലില്‍ ഭര്‍ത്താവിനോടും മകനോടും യാത്രാമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറിന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും എത്തി പരിശോധനകള്‍ക്കു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂയെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പോത്തന്‍കോട് സിഐ എസ്. ഷാജി പറഞ്ഞു.
https://www.facebook.com/Malayalivartha






















