Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭഗവാനെ ഒന്നും സംഭവിക്കരുതേ... ഒറ്റയ്ക്കുള്ള മലകയറ്റം കഠിനമായതോടെ വേറെ വഴികള്‍ തേടി ഇതര സംസ്ഥാന സംഘടന; തമിഴ്‌നാട്ടിലെ മനീതി മണ്‍ട്രത്തിന്റെ വനിതാസംഘം ഞായറാഴ്ച ശബരിമലയില്‍; സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വിപുലമായ ഒരുക്കങ്ങള്‍

22 DECEMBER 2018 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഏറെക്കുറെ ശാന്തമായ ശബരിമലയുടെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയുമായി തമിഴ്‌നാട് വനിത സംഘടന. തമിഴ്‌നാട്ടില്‍ നിന്നും മനീതി മണ്‍ട്രത്തിന്റെ നേതൃത്വത്തിലുള്ള വനിതകളുടെ സംഘം ഞായറാഴ്ച മലകയറാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കുന്ന സംഘത്തില്‍ യുവതികള്‍ അടക്കം അമ്പതിലധികം സ്ത്രീകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആദ്യത്തെ ഏതാനും പ്രശ്‌നങ്ങള്‍ക്ക് ശേഷം മണ്ഡലകാലം ഏറെക്കുറെ സമാധാനപരമായി അവസാനിക്കാനിരിക്കെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്ന് പോലീസ് ശക്തമായ തയ്യാറെടുപ്പു തുടങ്ങി.

ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ ചെന്നൈയില്‍ നിന്ന് 12 വനിതകളും മധുരയില്‍ നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍ നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെല്‍വി പറഞ്ഞു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ മനിതിയുടെ നേതൃത്വത്തില്‍ വനിതകള്‍ മലകയറാന്‍ എത്തുമെന്ന് നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സംഘം ശനിയാഴ്ച ഉച്ചകഴിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നും യാത്ര പുറപ്പെടുമെന്ന് മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. ഇവര്‍ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. അതേസമയം തന്നെ ഇവര്‍ എവിടെ നിന്നാണ് യാത്ര തുടങ്ങുകയെന്നോ ഏതു മാര്‍ഗ്ഗം ശബരിമലയില്‍ എത്തുമെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യം അനുസരിച്ച് എല്ലാം ചെയ്യുമെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കേരളത്തില്‍ ഒരിടത്ത് ഒത്തു ചേര്‍ന്ന ശേഷം അവിടെ നിന്നും പമ്പയിലെത്തി മാലയിട്ട് മലയിലേക്ക് പോകാനാണ് തീരുമാനം. ബസിലും ട്രെയിനിലുമായി എത്തുന്ന ഇവര്‍ കോട്ടയത്ത് ഒരുമിച്ച് കൂടിയാണ് പമ്പയിലേക്ക് യാത്രയാകുക. മദ്ധ്യപ്രദേശ്, ഒഡീഷ, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യാത്ര തിരിച്ചു കഴിഞ്ഞതായിട്ടാണ് സൂചനകള്‍.

അതിനിടെ കേരളത്തില്‍ നിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സെല്‍വി വ്യക്തമാക്കി. അതിനിടയില്‍ ശബരിമല ദര്‍ശനത്തിനായി യുവതിയുള്‍പ്പെട്ട ആന്ധ്രാസംഘം വെള്ളിയാഴ്ച വൈകീട്ട് കോട്ടയത്തെത്തി. വിജയവാഡ സ്വദേശിനി വിജയലക്ഷ്മി (43)യാണ് 19 പുരുഷന്മാര്‍ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം എത്തിയത്. രാത്രി പതിനൊന്നരയോടെ നിലയ്ക്കലില്‍ എത്തിയ സംഘത്തിലെ ഗുരുസ്വാമി പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി. യുവതി പമ്പവരെയേ സംഘത്തിനൊപ്പം സഞ്ചരിക്കുന്നുള്ളൂവെന്നും മലചവിട്ടുന്നില്ലെന്നും അറിയിച്ചു യാത്ര തുടര്‍ന്നു.

സുപ്രീംകോടതി വിധി പുറത്തു വന്നെങ്കിലും ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മണ്ഡലകാലം തുടങ്ങിയിട്ട് ഇതുവരെ യുവതീപ്രവേശനം ശബരിമലയില്‍ സാധ്യമായിട്ടില്ല. ഇത്തരം ശ്രമങ്ങളുമായി തൃപ്തിദേശായി ഉള്‍പ്പെടെ ഒട്ടേറെ യുവതികള്‍ എത്തിയെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സന്നിധാനത്തേക്ക് എത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു. സംഘര്‍ഷ സമാനമായ സാഹചര്യം ഉടലെടുത്ത സാഹചര്യത്തില്‍ പിന്നീട് ഇത്തരം ശ്രമം നടത്തി എത്തിയവരെ പോലീസ് തന്നെ ബോധവല്‍ക്കരിച്ചു മടക്കുകയും ചെയ്തിരുന്നു.

അതേ സമയം ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു.ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പൊലീസ് ഇവരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ യാത്ര അവസാനിപ്പിച്ചത്.

നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയില്‍ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends