Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലബാറിന്റെ മനസറിഞ്ഞ് കോൺഗ്രസിന്റെ കണ്ണുതള്ളി; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയ പാരാജയങ്ങൾ വിലയിരുത്തി കോൺഗ്രസ്സ്

22 DECEMBER 2018 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോപാർട്ടികളും, ഓരോ മണ്ഡലത്തിലെയും തങ്ങളുടെ ജയ പാരാജയങ്ങൾ വിലയിരുത്തി തുടങ്ങി. കോൺഗ്രസ്സ് മലബാർ മേഖലയിൽ നടത്തിയ പരിശോധനയിൽ അമ്പരപ്പിക്കുന്ന ഫലമാണ് കണ്ടത്. സാമുദായ സംഘടനാ നേതാക്കളുടെ ജയ സാധ്യതകളായിരുന്നു അതിൽ പ്രധാനം. അങ്ങനെ വന്നാൽ സീറ്റുമോഹികളായ യുഡിഎഫുകാർ വലിയ പ്രശനം സൃഷ്ടിക്കും.

പാ​ർ​ല​മന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്​ ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സ്വ​കാ​ര്യ ഏ​ജ​ൻ​സിയുടെ ഒന്നാംഘട്ട സർവേ കഴിഞ്ഞു. സ​ർവേ ക​ഴി​ഞ്ഞ​പ്പോ​ൾ ഏറ്റവും നിർണായകമായി നിലനിൽക്കുന്നത് മ​ല​ബാ​റി​ലെ സ​മു​ദാ​യ​സ​ന്തു​ല​നം ആണ്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​ട​ക​ര, വ​യ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ സ​മു​ദാ​യ ​പ​രി​ഗ​ണ​ന തു​ട​ര​ണ​മെന്നാണ് സർവേക്കുശേഷം സ്വകാര്യ ഏജൻസി ശുപാർശ ചെയ്തിരിക്കുന്നത്. ഈ ശുപാർശ ന​ട​പ്പി​ലാ​ക്കാനൊരുങ്ങുമ്പോൾ കോ​ൺ​ഗ്ര​സി​ന്​ മു​ന്നി​ൽ പ്ര​ശ്​​നം സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. ഈ സാഹചര്യം കണക്കിലെടുത്ത് ​ സ​മു​ദാ​യ​സ​ന്തു​ല​നം എന്ന വിഷയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന മാ​ർ​ഗം ​തേടുകയാണ് പാർട്ടി. ഇതിനായി അ​വ​സാ​ന​ സാ​ധ്യ​ത​കൂ​ടി പ​ഠി​ക്കാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ച്ചു​വെ​ന്നാ​ണ്​ വി​വ​രം.

കോ​ഴി​ക്കോ​ട്ട്​ സി​റ്റി​ങ്​ എം.​പി. എം.​കെ. രാ​ഘ​വ​നെ നി​ല​നി​ർ​ത്താനുള്ള സാധ്യത വർധിച്ചപ്പോൾ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​ട​ക​ര, വ​യ​നാ​ട്, മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലാ​ണ്​ സ​മു​ദാ​യ​പ​രി​ഗ​ണ​ന വി​ഷ​യ​മാ​യ​ത്. 6921 വോ​ട്ടി​​െൻറ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ന്​ കൈ​വി​ട്ടു​പോ​യ കാ​സ​ർ​കോ​ട്​ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ പ​റ്റി​യ​ത്​ ഹി​ന്ദു​ത്വ​വോ​ട്ടു​കൂ​ടി ആ​ക​ർ​ഷി​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ കോ​​ൺ​​ഗ്ര​സി​ന്​ ല​ഭി​ച്ച റി​പ്പോ​ർ​ട്ട്. ഇ​ട​തു​മു​ന്ന​ണി​യെ ഞെ​ട്ടി​ച്ച പ്ര​ക​ട​ന​മാ​ണ്​ ക​ഴി​ഞ്ഞ​ത​വ​ണ ടി. ​സി​ദ്ദീ​ഖ്​ കാ​സ​ർ​കോ​ട്ട്​ ന​ട​ത്തി​യിരുന്നു. ഇ​ത്​ പ​രി​ഗ​ണി​ച്ച്​ ഇ​ട​തു​മു​ന്ന​ണി കൂ​ടു​ത​ൽ ഹി​ന്ദു​ത്വ പ്രീ​ണ​ന​നി​ല​പാ​ട്​ കാ​സ​ർ​കോ​ട്​ ആവിഷ്കരിക്കാനുള്ള സാധ്യത കൂടുതലാണ്. .

ക​ഴി​ഞ്ഞ ത​വ​ണ കെ. ​സു​രേ​​ന്ദ്ര​ൻ 1,72,826 വോ​ട്ട്​ നേ​ടി​യ കാ​സ​ർ​കോ​ട്ട്​​ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു​ത​ന്നെ അ​വ​സ​രം ന​ൽ​കി ബി.​ജെ.​പി മ​ു​ന്നേ​റ്റം ന​ട​ത്തു​ന്ന​ത്​ ത​ട​യാ​ൻ കോ​ൺ​ഗ്ര​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്ഐ. ​രാ​മ​റാ​യു​ടെ മ​ക​ൻ അ​ഡ്വ. സു​ബ്ബ​റാ​യി​യെ ആ​ണ്. ഖാ​ദ​ർ മാ​ങ്ങാ​ട്, ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ, ടി. ​സി​ദ്ദീ​ഖ്​ എ​ന്നി​വ​രെ​യെ​ല്ലാം പ​രീ​ക്ഷി​ച്ച കാ​സ​ർ​കോ​ട്​​​​ ഇ​നി​യൊ​രു മു​സ്​​ലിം സ്ഥാ​നാ​ർ​ഥി​യെ കോ​ൺ​​ഗ്ര​സ്​ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന​ സ​മ്മ​ർ​ദം ശ​ക്ത​മാ​ണ്. അ​ങ്ങ​നെ​യാ​കു​േ​മ്പാ​ൾ സം​സ്ഥാ​ന​ത​ല​ത്തി​ലെ മു​സ്​​ലിം പ​രി​ഗ​ണ​ന മ​ല​ബാ​റി​ൽ​ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ ക​ണ്ണൂ​ർ, വ​ട​ക​ര, വ​യ​നാ​ട്​ സീ​റ്റു​ക​ളി​ൽ പു​തി​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തേ​ണ്ടി​വ​രും എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

കെ. ​സു​ധാ​ക​ര​ൻ മ​ത്സ​രി​ച്ച്​ തി​രി​ച്ചു​പി​ടി​ക്കേ​ണ്ട മ​ണ്ഡ​ല​മാ​ണ്​ ക​ണ്ണൂ​രെ​ന്ന നി​ല​യി​ലാ​ണ്​ ഡി.​സി.​സി വൃ​ത്ത​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗ​വും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഈ​ഴ​വ പ​രി​ഗ​ണ​ന​യി​ൽ ആ​റ്റി​ങ്ങ​ൽ, ആ​ല​പ്പു​ഴ, വ​ട​ക​ര എ​ന്നി​വ​യോ​ടൊ​പ്പം ക​ണ്ണൂ​രും പ​രി​ഗ​ണി​ച്ചാ​ണ്​ പ​ല​പ്പോ​ഴും സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച്​ സു​ധാ​ക​ര​ൻ ത​ന്നെ​യാ​വ​ണ​മെ​ന്നും ഇൗ​വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​ട​ക​ര​യി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ നി​ർ​ത്തി​യ​തും സ​മു​ദാ​യ​പ​രി​ഗ​ണ​ന​യി​ലാ​ണ്. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ​ന്ന​നി​ല​യി​ൽ വീ​ണ്ടും മു​ല്ല​പ്പ​ള്ളി മ​ത്സ​രി​ക്ക​രു​തെ​ന്ന്​ ചി​ല​ർ​ക്ക്​ അ​ഭി​പ്രാ​യ​മു​ണ്ട്. വ​യ​നാ​ട്ടി​ൽ സു​​ര​ക്ഷി​ത സീ​​റ്റെ​ന്ന​നി​ല​യി​ൽ എം.​എം. ഹ​സ​ൻ, ടി. ​സി​ദ്ദീ​ഖ്, ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ, അ​ബ്​​ദു​​ൽ മ​ജീ​ദ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്​ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ ഉ​യ​രു​ന്ന​ത്.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഗംഭീരമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മിസോറാം നഷ്ടമായെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് കൂടിയായി.

കോണ്‍ഗ്രസ് വിജയം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായി. ഇതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വനിരയിലേക്കും രാഹുല്‍ ഉയര്‍ന്നു. യുവതലമുറക്കൊപ്പം തന്നെ മുതിര്‍ന്നനേതാക്കള്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതാണ് രാഹുലിന്റെ രീതി. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ രാഹുല്‍ തന്നെ നേരിട്ട് ഇടപെടുന്നതും അതുകൊണ്ടാണ്. ഇടുക്കി, ലോക്‌സഭാ സീറ്റുകളാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പരിഗണിക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ യാതൊരു സംഘടനാ ചുമതലയും ഏറ്റെടുക്കാന്‍ ദീര്‍ഘനാള്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് അദ്ദേഹത്തെ സംഘടനാ ചുമതലകളിലേക്ക് കൊണ്ടുവന്നത്.

ഇതിനുപിന്നാലെ വിവിധ പരിപാടികളുമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സജീവമായതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നു. അതേസമയം നിലവില്‍ അങ്ങനെയൊരും തീരുമാനങ്ങളൊന്നും പാര്‍ട്ടി എടുത്തിട്ടില്ല എ്ന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊരും തീരുമാനം എടുത്താല്‍ അപ്പോള്‍ അലോചിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends