എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന മകൻ അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങിവരുന്ന വഴിയിൽ മറ്റൊരു ദുരന്തം അമ്മയുടെ ഉയിരെടുത്തു...

അഞ്ചാലുംമൂടിൽ മകന്റെ അപകടത്തിന് സമാനമായ ബൈക്കപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം.നാല് വര്‍ഷം മുന്‍പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴിയിലാണ് പെരിനാട് വില്ലേജ് ജങ്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ സതി (49) ബൈക്കപകടത്തിൽപ്പെട്ട് മരിച്ചത്.
മകന്‍ റനില്‍കുമാര്‍ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാല് വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. തിരുവനന്തപുര പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മകന്റെ മരണത്തിന് ശേഷമുള്ള നഷ്ടപരിഹാര തുക വാങ്ങാന്‍ പോയതായിരുന്നു സതി.
ആദ്യ ഗഡു വാങ്ങി മടങ്ങിവരുന്നതിനിടയിലായിരുന്നു അപടകം. നാവായിക്കുളത്തുവെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതി വ്യാഴാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. സുരേഷ്‌കുമാറിന് നിസ്സാരപരിക്ക് മാത്രമാണുണ്ടായത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മകള്‍ രേഷ്‌ന.
https://www.facebook.com/Malayalivartha






















