നിന്റെ അമ്മയേയും പെങ്ങളേയും മല കയറ്റെടാ; അധിക്ഷേപിച്ച അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥി നല്‍കിയ മറുപടി വൈറല്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ

ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ചതിനു മോശം രീതിയില്‍ സംസാരിച്ച അധ്യാപികയ്ക്കു മറുപടി നല്‍കി വിദ്യാര്‍ത്ഥി. വാട്‌സാപ്പില്‍ ബിന്ദുവിനും കനകദുര്‍ഗയ്ക്കും അഭിവാദ്യങ്ങളര്‍പ്പിച്ചു സ്റ്റാറ്റസിട്ട വിഷ്ണു വിജയന്‍ എന്ന വിദ്യാര്‍ത്ഥിക്ക് അധ്യാപിക നല്‍കിയത് മാന്യതയ്ക്കു നിരക്കാത്ത കമന്റാണ്. ഇതോടെ ഫെയ്‌സ്ബുക്കില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിദ്യാര്‍ത്ഥി മറുപടി നല്‍കുകയായിരുന്നു. വിഷ്ണുവിന്റെ പസ്ല്ടു കണക്ക് അധ്യാപിക സിമിയാണ് വിദ്വേഷകരമായി പ്രതികരിച്ചത്.
'നിന്റെ അമ്മയേയും പെങ്ങന്മാരെയും കൊണ്ടുപോയി കയറ്റെടാ, എന്നിട്ടു വാ നിനക്ക് അഭിവാദ്യങ്ങള്‍ തരാം. നീ അഹങ്കരിക്കുന്ന ഈ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ തന്നെ കണ്‍സെഷനല്ലേ, അവിടെയപ്പോള്‍ നിനക്ക് ജാതിയുടെ മതില്‍കെട്ട് വേണമായിരുന്നല്ലേ' എന്നാണ് സിമിയുടെ മറുപടി.
ഇതിന് മറുപടിയായി വിഷ്ണു വിജയന്റെ ഫേസ്ബുക് കുറിപ്പ് ഇതിനോടകം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
''ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്റ്റാറ്റസ് ഇട്ടതിനു മെസ്സേജ് അയച്ച ഏറ്റവും പ്രിയപ്പെട്ട പ്ലസ് ടു മാത്സ് പഠിപ്പിച്ച സിമി ടീച്ചര്‍ അറിയുന്നതിന്.
ഒരിക്കലും നിങ്ങളില്‍ നിന്നും ഇങ്ങനെ ഒരു മെസ്സേജ് ഞാന്‍ പ്രതീക്ഷിച്ചില്ല ...
വാട്‌സാപ്പില്‍ റിപ്ലൈ തരാന്‍ തോന്നിയില്ല പകരം ഞാന്‍ ഇവിടെ തരുന്നു
1)അമ്മയെ കേറ്റണോ അനിയത്തിയെ കേറ്റണോ എന്ന് ഞാന്‍ അല്ല തീരുമാനിക്കേണ്ടത് .അത് അവരുടെ ഇഷ്ടമാണ് അതില്‍ അഭിപ്രയം പറയാന്‍ എനിക്കാവില്ല. അവര്‍ക്കു കേറണം എന്നാണ് ആഗ്രഹം എങ്കില്‍ കേറുക തന്നെ ചെയ്യും ..കാരണം പരമോന്നത നീതി പീഠം അതിനുള്ള അവകാശം അവര്‍ക്ക് നല്‍കിയിട്ടിട്ടുണ്ട് ടീച്ചറേ അതെങ്ങനെ ജാതിവെറിയും ആയി നടക്കുന്ന നിങ്ങളോടു ഇത് പറഞ്ഞാല്‍ മനസ്സിലാകുമോ.
2) കണ്‍സെഷന്‍ കൊണ്ടാണ് അഡ്മിഷന്‍ കിട്ടിയതെങ്കില്‍ ടീച്ചറിനെന്താണ്? അതെന്റെ അവകാശമാണ്.
ഞാന്‍ പഠിക്കുന്ന കര്‍ണാടക സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആണ് അവിടെ പുറത്തെ സ്റ്റേറ്റില്‍ നിന്നും വരുന്നവര്‍ക്കൊന്നും കണ്‍സെഷന്‍ ഇല്ല ..ആനുകൂല്യങ്ങള്‍ കിട്ടാന്‍ ഉള്ള അവകാശം ഉണ്ടെങ്കിലും അത് കിട്ടുന്നില്ല എന്ന് കൂടെ ചേര്‍ക്കുന്നു എത്ര കുട്ടികളെ നിങ്ങള്‍ പഠിപ്പിച്ചട്ടുണ്ടാകും .എത്രയും ജാതി വെറിയും മനസ്സില്‍ വച്ച് കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ പഠിപ്പിക്കാന്‍ സാധിച്ചു?'' വിഷ്ണു കുറിച്ചു.
ഇത്രയും ജാതിവെറിയും, സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിന്തകള്‍ വെച്ച് പുലര്‍ത്തി കൊണ്ട് എങ്ങനെ ഒരധ്യാപികക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ശബരിമലയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























