തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂര്‍ വാണിയംപാറ കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് കുഴഞ്ഞുവീണത്. വാണിയംപാറ ഇ.കെ.എം.യു.പി സ്‌കൂളിലെ 37ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ വീല്‍ചെയറില്‍ ഇരുത്തി പ്രാഥമിക സഹായം നല്‍കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു.
https://www.facebook.com/Malayalivartha



























