ഹർത്താലിനെ തുടർന്ന് പാലക്കാടിൽ വീണ്ടും എൽ ഡി എഫ് -ബിജെപി സംഘർഷം; ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്;പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

പാലക്കാട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഓഫീസിന് നേര്‍ക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
മാർച്ച് തുടക്കം സമാധാനപരമായിരുന്നെങ്കിലും പിന്നീട് പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. മാര്‍ച്ച് ബി.ജെ.പി ഓഫീസിന് സമീപത്തേക്ക് നീങ്ങുകയാണ്. സ്റ്റേഡിയം സ്റ്റാന്റിന് സമീപത്തേക്കാണ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നത്.
എന്നാല്‍ ബി.ജെ.പി ഓഫീസിന് സമീപത്ത് മാര്‍ച്ച് എത്തിയതോടെ അത് അക്രമത്തിന് വഴിവയ്ക്കുകയായിരുന്നു.ഇതോടെ പൊലീസ് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു . രണ്ട് തവണ ഗ്രനേഡും പ്രയോഗിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത ബി.ജെ.പി അക്രമത്തില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ എല്‍.ഡി.എഫ് പ്രതിഷേധം.
https://www.facebook.com/Malayalivartha



























