ഹര്‍ത്താല്‍ അക്രമത്തിൽ തകർന്ന ബസുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര...

കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി നടത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് ചീഫ് ഓഫിസിനു മുന്നില്‍ റാലി ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ വ്യാപക അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു . ശബരിമലയിൽ യുവതികൾ കയറിയതിനെ പേരിൽ സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടത് . ബസ്സുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ തന്നെ വേണ്ടിവന്നേക്കാം
പ്രതിഷേധിക്കുന്നതിനു കെ എസ ആർ ടി സി യെ കരുവാക്കുന്ന രീതി ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ബസ് ആക്രമിക്കുന്നതെങ്കില്‍ കാര്യമില്ല. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ക്കപ്പെടുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം സർക്കാർ വഹിച്ച ചരിത്രം ഇതുവരെ ഇല്ല. നഷ്ടം കെഎസ്ആര്‍ടിസി വഹിക്കണമെന്നും തച്ചങ്കരി പറഞ്ഞു.
ഇതുവരെയുള്ള കണക്കനുസരിച്ച് ഇന്നലെയും ഇന്നുമായി നൂറോളം ബസുകള്‍ അക്രമികള്‍ തകര്‍ത്തു. 3.35 കോടി രൂപയാണ് നഷ്ടം. ഹര്‍ത്താലിലുണ്ടാകുന്ന അക്രമങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക നഷ്ടം 10 കോടിരൂപയാണ്.കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുുന്നവരെ ജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്ന് തച്ചങ്കരി അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha



























