Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന മ്യൂസിയം സ്ഥാപിക്കും, വനിതാമതിലിന്റെ തുടർമുന്നേറ്റങ്ങൾ സംഘടിപ്പിക്കും: മുഖ്യമന്ത്രി

04 JANUARY 2019 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വരും തലമുറകൾക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രം എന്താണെന്ന് പരിചയപ്പെടുത്താനായി നവോത്ഥാനമ്യൂസിയംസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതിനായി സർക്കാർ മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തമസ്ക്കരിക്കപ്പെട്ട സ്ത്രീമുന്നേറ്റങ്ങളെ ചരിത്രത്താളുകളിൽ അടയാളപ്പെടുത്താനായി നടപടികളെടുക്കും.
നവോത്ഥാനമൂല്യ സംരക്ഷണത്തിനായി രൂപീകരിച്ച വനിതാമതിൽ പോലുള്ള വമ്പിച്ച ജനമുന്നേറ്റങ്ങൾ
ഇനിയും തുടർന്നും സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതാണ്.

കഴിഞ്ഞ ദിവസം ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് കൊണ്ട് മാത്രം സമൂഹത്തിലെ തെറ്റായ യാഥാസ്ഥിതിക ബോധം തിരുത്താൻ കഴിയില്ല . അതിന് വനിതാമതിലെന്ന ചരിത്ര മതിൽ പോലുള്ള ജനമുന്നേറ്റങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാകണം . ഭാവി പ്രവർത്തനങ്ങൾക്ക് നവോത്ഥാന സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതാണ് . എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാറുമായും ഇതേക്കുറിച്ച് ചർച്ച ചെയ്തുകഴിഞ്ഞു. അവരും അനുകൂല നിലപാടാണെടുത്തിരിക്കുന്നത്.

വനിതാ മതിലിനായി എത്തിയ പ്രവർത്തകർക്കെതിരെ ആസൂത്രിത അക്രമങ്ങളാണ് കാസർകോട് ചേറ്റുകുണ്ടിലും മായിപ്പാടിയിലും അരങ്ങേറിയത്. സംഘപരി വാറുകാർ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കൂടെ നിൽക്കാൻ ബാദ്ധ്യതപ്പെട്ട കൂട്ടരാണ് യു.ഡി.എഫുകാർ. വനിതാമതിലിനെതിരെയും, സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോഴും ആക്രമണം സംഘടിപ്പിച്ചവർ അഴിച്ചുവിട്ട അക്രമത്തെക്കുറിച്ച് അപലപിക്കാൻ അവരിലൊരാളും തയ്യാറായില്ല. ആർ.എസ്.എസ് ആക്രമണത്തെ ഒരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത് സ്വാഭാവികപ്രതികരണമെന്നാണ്.മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്ലിംലീഗിന്റേതുൾപ്പെടെ യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രിയെ കണ്ട് ശബരിമലയിൽ നിയമനിർമ്മാണത്തിന് ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യവേദി നേതാവ് രണ്ടാം വിമോചനസമരം തുടങ്ങുന്നുവെന്ന് പറയുന്നു. ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറുണ്ടോ? കോലീബി സഖ്യത്തിന് കോൺഗ്രസിനോ ലീഗിനോ പ്രയാസമുണ്ടായിട്ടില്ല. അന്ന് കനത്ത തിരിച്ചടിയേൽക്കേണ്ടി വന്നു. അതിനേക്കാൾ വലിയ തിരിച്ചടിയാവും ഇപ്പോഴത്തെ അവിശുദ്ധനീക്കത്തിനെതിരെയുണ്ടാവുക . വൻവിജയമായി മാറിയ വനിതാമതിൽ അത്തരത്തിലൊരു ശക്തമായ മുന്നറിയിപ്പാണ് നൽകിയത്.

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ വനിതാമതിൽ പുതിയ അദ്ധ്യായമായി കഴിഞ്ഞു . അതിൽ പങ്കെടുത്ത വിവിധ തലങ്ങളിലിടപെട്ട എല്ലാ വനിതകളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഭാവികേരളത്തിന്റെ ദിശ നിർണ്ണയിക്കാനത് പ്രാപ്തമായി. ഇതിനെതിരായ ആക്രോശങ്ങൾ അത്ര ഗൗരവമുള്ളതായി നാട് കണക്കാക്കിയില്ല. നാടിന്റെ വളർച്ചയ്ക്ക് ഇന്ധനമാകുന്ന സമാനതകളില്ലാത്ത ഒരുപാട് പാഠങ്ങൾ അത് നൽകിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളെ ഇത് നല്ലനിലയിൽ ഇളക്കിമറിച്ചു. കേരളത്തിന്റെ പുതിയ തലമുറയ്ക്ക് നമ്മളെങ്ങനെ നമ്മളായി എന്ന് മനസ്സിലാക്കാനുള്ള പാഠശാലയായി ഇത് മാറി. ഡിസംബർ ഒന്ന് മുതൽ ഒരു മാസക്കാലം ഇതിന് ചുറ്റിലുമാണ് കേരളം കറങ്ങിയത്. വനിതാമതിൽ കൊളുത്തിയ ജ്വാല ഭാവികേരളത്തിന്റെ സ്ത്രീ-പുരുഷ സമത്വത്തിന്റെ വെളിച്ചമായി തീരുമെന്ന് ഒട്ടും സംശയിക്കേണ്ടതില്ല.

ഗുണപരമായ മാറ്റത്തിനെതിരെ നിൽക്കുന്ന യാഥാസ്ഥിതികർ എല്ലാ കാലത്തുമുണ്ട്. മതിലിൽ പങ്കെടുക്കരുതെന്നും അങ്ങനെ ചെയ്താൽ നടപടി എടുക്കുമെന്നും ചില ശക്തികൾ സമ്മർദം പ്രയോഗിച്ചു. അതവഗണിച്ചാണ് ദശലക്ഷക്കണക്കിന് ആളുകൾ പങ്കു ചേർന്നത്. വനിതാമതിൽ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ ഉയരങ്ങളിലാണ് കേരളത്തിലെ വനിതകൾ അതിനെ എത്തിച്ചത്.

നവോത്ഥാനത്തെ തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയായി അതു ഭാവി ചരിത്രം രേഖപ്പെടുത്തും. സർക്കാർ പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും അതാണ്.മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends