ആക്രമണം ജാള്യത മറയ്ക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ബി.ജെ.പിയും ആര്‍.എസ്.എസും സ്ത്രീകളെ പേടിച്ചു തുടങ്ങി; ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ ബി.ജെ.പി നേതൃത്വം ഇളിഭ്യരും പരിഭ്രാന്തരുമായി മാറിയെന്ന് കോടിയേരി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന വ്യാപക അക്രമത്തില്‍ ആര്‍.എസ്.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ ബി.ജെ.പി നേതൃത്വം ഇളിഭ്യരും പരിഭ്രാന്തരുമായി മാറിയെന്ന് കോടിയേരി പരിഹസിച്ചു. ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നത്.
ഇത് കേരളം അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ ഏഴാമത്തെ ഹര്‍ത്താലാണ് നടക്കുന്നത്. ജനങ്ങള്‍ ഇത് കണ്ട് മടുത്തിരിക്കുന്നു. എന്തിനും ഏതിനും ഹര്‍ത്താല്‍ എന്ന സ്ഥിതിയിലേക്ക് ബി.ജെ.പി ചിന്തിക്കുന്നു. ഹര്‍ത്താല്‍ ആഹ്വാനം ബോധപൂര്‍വമാണ്. ഇത് അരാജകത്വം സൃഷ്ടിക്കാനാണ്. തെരുവ് യുദ്ധമാണ് ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്കെതിരായ യുദ്ധമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് മാസമായി അവര്‍ സമരരംഗത്തായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് ശബരിമലയില്‍ വിന്യസിച്ചത്. കണ്ണില്‍ എണ്ണയൊഴിച്ച് യുവതികള്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചു. എന്നിട്ടും രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് ആര്‍.എസ്.എസ് നടത്തുന്ന പ്രഖ്യാപനങ്ങളൊന്നും കേരളത്തില്‍ നടപ്പിലാകില്ല എന്നതിന്റെ തെളിവാണ്. അവര്‍ ഇളക്കിവിട്ട വര്‍ഗീയ ഭ്രാന്ത് അവര്‍ക്ക് തന്നെ തിരിച്ചടിയാതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാരെ ആക്രമിക്കുന്നു. അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























