കനകദുർഗയും ബിന്ദുവും മലകയറിയതിന് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ ശ്രീലങ്കയിൽ നിന്നും മലചവിട്ടാൻ എത്തിയത് 47 കാരി; ഗര്‍ഭാശയം നീക്കം ചെയ്ത് എത്തിയിട്ടും ശശികലയെ തുരത്തി ഓടിച്ച് പോലീസ്

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. കനകദുർഗയും ബിന്ദുവും മലകയറിയതിന് പിന്നാലെയുണ്ടായ സംഘർഷങ്ങൾ അലയടിക്കുന്നതിനിടെയാണ് ശ്രീലങ്കയിൽ നിന്നും മലചവിട്ടാനായി 47 കാരി ശശികല എത്തിയത്. എന്നാൽ ശശികലയെ മരക്കൂട്ടത്ത് നിന്നും പോലീസ് തിരിച്ചയച്ചതായിട്ടാണ് വിവരം.
അതേസമയം ഇവരുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി. ഇന്നലെ രാത്രി 9.30 യോടെയാണ് ശശികലയും കുടുംബവും ശബരിമല ദര്‍ശനെത്തിനായി എത്തിയത്. വ്രതമെടുത്താണ് ദര്‍ശനത്തിനെത്തിയതെന്നും ഭക്തര്‍ പ്രതിഷേധിച്ചില്ലെന്നും പോലീസാണ് തന്നെ മടക്കിഅയച്ചതെന്നും ഇവര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചു. പൊലീസിന്റെ അനുമതിയോടെ ഏഴ് മണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറയുന്നു. ആന്ധ്രയില്‍ നിന്നുമായിരുന്നു ശശികലയും ഭര്‍ത്താവും മകനും ദര്‍ശനത്തിന് എത്തിയത്.
ദര്‍ശനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ വൈകാരികമായിട്ടാണ് പ്രതികരിച്ചത്. ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. യുവതി മല കയറുന്നുണ്ടെന്ന വിവരം സന്നിധാനത്ത് അറിഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി നാമജപക്കാരും മറ്റുള്ളവരും വലിയ നടപ്പന്തലിലെത്തി കാത്തുനിന്നു. ഈ വിവരം പോലീസ് യുവതിയെ അറിയിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ തിരിച്ചിറങ്ങാന്‍ യുവതി തയ്യാറാവുകയായിരുന്നു. താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടത്തുവച്ച് പോലീസ് തിരിച്ച് അയക്കുകയായിരുന്നുവെന്നും യുവതി പിന്നീട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട്, മലപ്പുറം സ്വദേശിനികള്‍ ശബരിമലദര്‍ശനം നടത്തിയത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകള്‍ കയറിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വംബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. നടയടച്ച നടപടി കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിലാണ് ഇത്. അതേസമയം തന്ത്രിയോട് വിശദീകരണം തേടിയ നടപടിയില്‍ ബോര്‍ഡില്‍ തന്നെ രണ്ടു പക്ഷമുണ്ട്. വിശദീകരണം നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷം, എന്‍എസ്‌എസ്, ഹിന്ദു ഗ്രൂപ്പുകള്‍ എന്നിവയുടെയെല്ലാം പ്രതിഷേധം നേരിടേണ്ടി വരും.ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്രത്തിന്റെ ചുമതല തന്ത്രിക്കാണെങ്കിലും നട അടയ്ക്കല്‍ പോലെയുള്ള കാര്യത്തില്‍ ബോര്‍ഡിന്റെ അനുമതി വേണ്ടതുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ സാഹചര്യത്തില്‍ ബോര്‍ഡിനോട് ചോദിക്കാതെ ആയിരുന്നു തന്ത്രി നട അടച്ചതും പരിഹാരക്രിയ ചെയ്തതും. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബോര്‍ഡ് തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























