കതകില്‍ ആരോ മുട്ടുന്നത് കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നു... പെട്ടെന്ന് വീട്ടിലേയ്ക്ക് ഓടിക്കയറിയ യുവാവ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു; കഞ്ചാവ് ലഹരിയില്‍ അക്രമാസക്തനായ യുവാവിന്റെ ക്രൂരതയിൽ നടുങ്ങി കൊച്ചി

കൊച്ചിയിലാണ് നാടിനെ സംഭവം അരങ്ങേറിയത്.വീട്ടിലേയ്ക്ക് ഓടിക്കയറിയ ആള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊള്ളുകയായിരുന്നു. തോപ്പുംപടി വാലുമ്മേല്‍ റോഡ് കോന്നോത്ത് എ.കെ സുബ്രഹ്മണ്യന്റെ മകന്‍ സുമേഷ് (32) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ വാലുമ്മേനികത്തില്‍ സുബ്രഹ്മണ്യനെ (40) തോപ്പുംപടി എസ്‌ഐ.സി ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. വൈകിട്ട് മൂന്നരയോടെ കതകില്‍ ആരോ മുട്ടുന്നത് കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നു. ഈ സമയം അകത്തു കയറിയ പ്രതി ഒന്നാം നിലയിലെ മുറിയിലേയ്ക്ക് ഓടിക്കയറുകയും അവിടെ കിടന്ന് ഉറങ്ങുകയായിരുന്ന സുമേഷിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു.
ഓട്ടിസത്തിന് ചികിത്സതേടുന്നയാളാണ് കൊല്ലപ്പെട്ട സുമേഷ്. സുമേഷന്റെ വീട്ടില്‍ നിന്നും പിടികൂടിയ ഇയാളെ നാട്ടുകാര്‍ പോലീസിന് കൈമാറി. വാലുമ്മേല്‍ കോളനിയില്‍ താമസിക്കുന്ന പ്രതി ഈയിടെയാണ് അഞ്ജലി ജങ്ഷന് സമീപം വാടകയ്ക്ക് താമസം തുടങ്ങിയത്. കഞ്ചാവ് ലഹരിയില്‍ അക്രമാസക്തനാകുന്ന ഇയാളെ തോപ്പുംപടി പോലീസ് പല തവണ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























