കനകദുർഗയ്ക്കും ബിന്ദുവിനും പിന്നാലെ ശശികലയും... തുടർച്ചയായി ഉണ്ടാകുന്ന ആചാര ലംഘനത്തിൽ ഞെട്ടി ഭക്തർ; ഗുരുസ്വാമിക്കൊപ്പം യുവതി ദര്‍ശനം നടത്തിയ ദൃശ്യങ്ങൾ സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും

ശ്രീലങ്കയില്‍ നിന്നെത്തിയ യുവതിയും ശബരിമല സന്നിധാനത്തെത്തി. ഇവര്‍ ക്ഷേത്ര സന്നിധിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനൽ പുറത്ത് വിട്ടിരിക്കുകയാണ്. ഗുരുസ്വാമിക്കൊപ്പമാണ് ശശികല എന്ന ശ്രീലങ്കന്‍ യുവതി ഇന്നലെ സന്നിധാനത്ത് എത്തിയത്. ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും സ്ഥിരീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് സ്ഥിരീകരിച്ചത്. ഭർത്താവ് അശോക കുമാരനൊപ്പമാണ് ഇവർ എത്തിയത്.
കനകദുർഗയും ബിന്ദുവും മലകയറിയതിന് പിന്നാലെയുണ്ടായ സംഘർഷങ്ങൾ അലയടിക്കുന്നതിനിടെയാണ് ശ്രീലങ്കയിൽ നിന്നും മലചവിട്ടാനായി 47 കാരി ശശികല എത്തിയത്. എന്നാൽ ശശികലയെ മരക്കൂട്ടത്ത് നിന്നും പോലീസ് തിരിച്ചയച്ചതായിട്ടാണ് ആദ്യം പുറത്ത് വന്ന വിവരം. ഇവരുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തിയിരുന്നുഇന്നലെ രാത്രി 9.30 യോടെയാണ് ശശികലയും കുടുംബവും ശബരിമല ദര്‍ശനെത്തിനായി എത്തിയത്. വ്രതമെടുത്താണ് ദര്‍ശനത്തിനെത്തിയതെന്നാണ് ശശികല പറഞ്ഞത്.
കഴിഞ്ഞ ദിവസം കോഴിക്കോട്, മലപ്പുറം സ്വദേശിനികള്‍ ശബരിമലദര്‍ശനം നടത്തിയത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകള്‍ കയറിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വംബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. നടയടച്ച നടപടി കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിലാണ് ഇത്. അതേസമയം തന്ത്രിയോട് വിശദീകരണം തേടിയ നടപടിയില്‍ ബോര്‍ഡില്‍ തന്നെ രണ്ടു പക്ഷമുണ്ട്. വിശദീകരണം നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷം, എന്‍എസ്‌എസ്, ഹിന്ദു ഗ്രൂപ്പുകള്‍ എന്നിവയുടെയെല്ലാം പ്രതിഷേധം നേരിടേണ്ടി വരും.
ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്രത്തിന്റെ ചുമതല തന്ത്രിക്കാണെങ്കിലും നട അടയ്ക്കല്‍ പോലെയുള്ള കാര്യത്തില്‍ ബോര്‍ഡിന്റെ അനുമതി വേണ്ടതുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ സാഹചര്യത്തില്‍ ബോര്‍ഡിനോട് ചോദിക്കാതെ ആയിരുന്നു തന്ത്രി നട അടച്ചതും പരിഹാരക്രിയ ചെയ്തതും. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബോര്‍ഡ് തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























