മൊബൈല്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; മാവേലിക്കരയിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

ആലപ്പുഴ മാവേലിക്കരയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയിലായി. മാവേലിക്കര സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ അമലിനെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
മൊബൈല്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ടു മാസമായി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പ്രതി മൊഴി നല്‍കി. അമലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം ഇയാള്‍ക്ക് പാര്‍ട്ടിയുടെ ഒരു സംഘടനകളുമായി ബന്ധമില്ലെന്ന് സി പി എം അറിയിച്ചു.
https://www.facebook.com/Malayalivartha



























