ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...

ഇടതുമുന്നണിയിൽ മുൻപെങ്ങുമില്ലാത്ത വിധം പിണറായി വിജയനെതിരെ പരസ്യമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചർച്ചകൾക്ക് മുൻപേ അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന സി. ദിവാകരന്റെ പരസ്യ ചോദ്യത്തിന് മുന്നിൽ സിപിഎം ശരിക്കും പ്രതിരോധത്തിലായി. ഇതിനു പുറമേ, കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന കണ്ണൂരിലെ ഹലാൽ ഫായിദ സൊസൈറ്റിയെ അടിയന്തരമായി പുനരുജ്ജീവിപ്പിക്കാൻ പാർട്ടി നടത്തുന്ന നീക്കങ്ങൾ വൻ വിവാദത്തിലേക്ക്.
https://www.facebook.com/Malayalivartha

























