Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....

29 AUGUST 2026 01:14 PM IST
മലയാളി വാര്‍ത്ത

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലാണ് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇടംനേടിയത്.

സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന പരമ്പരക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. രാജ്‌കോട്ടിൽ ഏകദിന മത്സരങ്ങളും ആദ്യ മൾട്ടി-ഡേ മത്സരവും നടക്കുമ്പോൾ, രണ്ടാം മൾട്ടി-ഡേ മത്സരത്തിന് അഹമ്മദാബാദ് വേദിയാകും.

പതിനെട്ടുകാരനായ ആര്യവീറിന് ഇത് ഇന്ത്യൻ ടീമിലേക്കുള്ള കന്നി വരവാണ്. 2024-ലെ കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്കായി മേഘാലയയ്ക്കെതിരെ 309 പന്തിൽ 297 റൺസ് അടിച്ചുകൂട്ടിയ താരം, 2025 സീസണിൽ 496 റൺസും സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. ശ്രീലങ്കൻ പര്യടനത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് വിക്കറ്റ് കീപ്പർ ബാറ്റർ അൻവയ് സ്ഥാനം നിലനിർത്തിയത്.

ശ്രീലങ്കക്കെതിരായ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ 87 റൺസ് നേടി താരം തിളങ്ങിയിട്ടുണ്ടായിരുന്നു. ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദാനി നയിക്കും; യശ്ബർധൻ ചൗഹാനാണ് വൈസ് ക്യാപ്റ്റൻ. മൾട്ടി-ഡേ മത്സരങ്ങളിൽ യശ്ബർധൻ ക്യാപ്റ്റനായും ലക്ഷ്യ വൈസ് ക്യാപ്റ്റനായും പ്രവർത്തിക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ മാനവ് കൃഷ്ണയും ടീമിലിടം നേടിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (37 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (57 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends