ദേശീയ പണിമുടക്കിനെ തുടര്‍ന്നു സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറില്‍.... സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നു പുലര്‍ച്ചെ തന്നെ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു

ദേശീയ പണിമുടക്കിനെ തുടര്‍ന്നു സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നു പുലര്‍ച്ചെ തന്നെ സമരാനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികള്‍ തടഞ്ഞതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. ആറിന് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസും ഒന്നര മണിക്കൂര്‍ വൈകി. രപ്തിസഗാര്‍ എക്‌സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയിലാണ് തടഞ്ഞത്.
ചെന്നൈ മംഗളൂരു മെയില്‍ എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോട്ട് സമരക്കാര്‍ തടഞ്ഞു. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി പണിമുടക്ക് നടത്തുന്നത്.
"
https://www.facebook.com/Malayalivartha



























