Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍; പ്രേമചന്ദ്രന്റെ നിലപാടിനെതിരെ ആർ. എസ്.പി ദേശീയ നേതൃത്വം

10 JANUARY 2019 02:29 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നിലപാട് തള്ളി ആര്‍എസ്‌പി കേന്ദ്രനേതൃത്വം. ഭരണഘടനയെ അംഗീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ആര്‍എസ്‌പിക്ക് സുപ്രീംകോടതി വിധിയെയും ലിംഗനീതിയെയും അംഗീകരിക്കുന്ന നിലപാടാണുള്ളതെന്ന് ദേശീയ ജനറല്‍സെക്രട്ടറി ക്ഷിതി ഗോസ്വാമി പ്രതികരിച്ചു.

ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം. പൂജാദി കര്‍മങ്ങള്‍ക്ക് സാക്ഷിയാകാനും ആരാധന നടത്താനും അനുവദിക്കണം. ഈ വിഷയത്തിലുള്ള സുപ്രീംകോടതി വിധി മാനിക്കാന്‍ ഭരണഘടനയെ അംഗീകരിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടിന്റെ നേട്ടം വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ജനറല്‍സെക്രട്ടറി തയ്യാറായില്ല.

പാര്‍ടി സംസ്ഥാനഘടകവും കേന്ദ്രനേതൃത്വവും തമ്മില്‍ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയില്‍ അടുത്തിടെ സമാപിച്ച ആര്‍എസ്പി ദേശീയ സമ്മേളനത്തിലും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആര്‍എസ്പി കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായമെന്നും ക്ഷിതി ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (14 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (38 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends