Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയോമധുരം: പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്കുള്ള സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിർവ്വഹിച്ചു

10 JANUARY 2019 06:31 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: വയോമധുരം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്ററിന്റെ വിതരണോദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ വച്ച് നിര്‍വഹിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശിയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. 14 ജില്ലകളില്‍ 14 മാതൃകാ പകല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതാണ്. വയോമിത്രം പദ്ധതി നഗരസഭാ/ മുനിസിപ്പാലിറ്റികളിലേയ്ക്കും വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തതമാക്കി.

60 വയസ് കഴിഞ്ഞ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഉപകരണമായ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. ഈ പദ്ധതി പ്രകാരം ഓരോ ജില്ലയിലും 1000 ഗ്ലൂക്കോമീറ്റര്‍ വീതമാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിലെ 400 എണ്ണത്തിന്റെ വിതരണമാണ് ഇവിടെ നടത്തിയത്.

രണ്ടാം ഘട്ടത്തില്‍ 400, മൂന്നാം ഘട്ടത്തില്‍ 200 എന്നിങ്ങനെയാണ് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നത്. വിപണിയില്‍ 2200 രൂപ വിലയുള്ള ഉപകരണം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖാന്തിരമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സബീന ബീഗം സ്വാഗതമാശംസിച്ചു.

പ്രമേഹ രോഗപ്രതിരോധത്തെ സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ശ്യാം സുന്ദറും ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുന്ന വിധത്തെ സംബന്ധിച്ച് ഓണ്‍-കാള്‍-പ്ലസ് കമ്പനി മാനേജര്‍ അരുണും ബോധവല്‍ക്കരണം ക്ലാസുകള്‍ നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (13 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (37 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends