ക്രെഡിറ്റ് കാർഡ് വിവരങ്ങളിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാക്കും ! ; സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി എസ് ബി ഐ യുടെ മറപറ്റി പുതിയൊരു തട്ടിപ്പ്

സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ബാങ്ക് നിക്ഷേപം തട്ടിപ്പുകാർക്ക് മിക്കപ്പോഴും തട്ടിപ്പു നടത്തുവാനുള്ള അവസരമൊരുക്കുന്നത് ക്രെഡിറ്റ് കാര്‍ഡുകളിലൂടെയാണ്. പല തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ ചോർത്തുകയും നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ട അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ഒട്ടനവധിയിടങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകി വന്ന സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞിരുന്നു. നിക്ഷേപകരുടെ ആവശ്യാനുസരണം പണം പിൻവലിക്കാനുപയോഗിക്കുന്ന ഒരു ഉപാധി എന്നതിലുപരി ക്രെഡിറ്റ് കാര്‍ഡുകളിൽ ബാങ്കുകൾ സൂക്ഷിക്കുന്ന അക്കൗണ്ട് വിവരങ്ങളും ലഭ്യമാണ്.
പല തരം തട്ടിപ്പുകൾക്കും പിന്നാലെ സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പുതിയൊരു തട്ടിപ്പു പുറത്തായിരിക്കുകയാണ്. എസ് ബി ഐ യുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ അനേകം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഫോണിൽ എസ് എം എസായി ലഭിക്കുന്ന മെസ്സേജിൽ ക്ലിക്ക് ചെയ്ത് എസ് ബി ഐ യുടെ ഔദ്യോഗിക പേജ് എന്ന് തോന്നിയ്ക്ക് വിധത്തിലുള്ള പേജിലെത്തിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് ഇവർ ചെയ്യുന്നത്. നമ്മുടെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ നിങ്ങളുടെ എസ് ബി ഐ കാർഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പണമിടപാടുകൾ കൃത്യതയുള്ളതായിരിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ എന്നുമുള്ള ടെക്സ്റ്റ് മെസ്സേജ് ആയിരിക്കും ആദ്യം ലഭിക്കുക. ഈ മെസ്സേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചു കൊണ്ടുള്ള ഒരു പേജും കാണുവാൻ സാധിക്കും. ഇവിടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുന്നതോടെ അക്കൗണ്ടിലെ പണം നഷ്ട്ടപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇത്തരത്തിലൊരു വീഴ്ച്ചയെപ്പറ്റി അധികാരികൾ ഇത് വരെയും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























