Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പല വഴിയും നോക്കി, ഒന്നിലും രക്ഷയില്ല... ഷോണ്‍ ജോര്‍ജിന് പത്തനംതിട്ട സീറ്റ് നല്‍കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ ബി ജെ പി യും കൈയ്യൊഴിഞ്ഞു, ഒടുവില്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനം

11 JANUARY 2019 09:05 AM IST
മലയാളി വാര്‍ത്ത

പല വഴിയും നോക്കി. ഒന്നിലും രക്ഷയില്ല. ഷോണ്‍ ജോര്‍ജിന് പത്തനംതിട്ട സീറ്റ് നല്‍കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ ബി ജെ പി യും വിട്ടു. ഒടുവില്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ക്ക് 9 അംഗ സമിതിയെ ചുമതലപ്പെടുത്തി. ഇന്നലെ കോട്ടയത്തു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. കഴിഞ്ഞ മാസം പി.സി. ജോര്‍ജ് എംഎല്‍എ ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ ഓഫിസുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ പി സി യുമായി ചര്‍ച്ച നടത്തിയിരുന്നു. ശബരിമല യുവതീപ്രവേശത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത ജനപക്ഷം ബിജെപിയിലേക്കു നീങ്ങുകയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണു യുഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
രമേശ് ചെന്നിത്തലയുടെ ഇടപെടലാണ് ഒടുവില്‍ യു ഡി എഫിലേക്കു മടങ്ങാന്‍ കാരണമാകുന്നത്.

എന്നാല്‍ ഇതത്ര എളുപ്പമാകില്ലെന്ന് മാണി വിഭാഗവും,എ ഗ്രൂപ്പും പറയുന്നു. മുന്നണിയില്‍ രമേശിന് വേണ്ടി കളിക്കാനത്രേ പി സി യെ ഇറക്കുന്നത്. മതേതര ജനാധിപത്യ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ ബിജെപിക്കാകുന്നില്ലെന്നു പറഞ്ഞാണ് ബി ജെ പി വിടുന്നത്. വിശ്വാസ സംരക്ഷണത്തിനു എല്‍ഡിഎഫിനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അനൂകൂലമായി സമൂഹമാധ്യമത്തില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചു ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപ ചന്ദ്രനെ പുറത്താക്കി. മാലേത്ത് പറയുന്നത് ആരെങ്കിലും ഷോണിനൊരു സീറ്റ് കൊടുത്താല്‍ അവര്‍ക്ക് ജോര്‍ജിനെ കൂടെ കൂട്ടുമെന്നാണ്.

കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച നടത്തിയെന്നു ജനപക്ഷം സംസ്ഥാന സമിതി യോഗത്തില്‍ ജോര്‍ജ് തുറന്നു പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുകൂലമായി സംസാരിച്ചതിനു പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനെ ഭാരവാഹിത്വത്തില്‍നിന്നു മാറ്റിയതും കഴിഞ്ഞ ദിവസത്തെ യോഗത്തിലായിരുന്നു. . യോഗം കഴിയുന്നതിനു മുന്‍പേ പ്രതാപന്‍ സംസ്ഥാന സമിതിയില്‍നിന്ന് ഇറങ്ങിപ്പോയി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.എന്നാല്‍ ഷോണ്‍ ജോര്‍ജുമായുള്ള അഭിപ്രായ വ്യത്യാസമാണ് മാലേത്ത് തെറിക്കാന്‍ കാരണം. നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു കഴിഞ്ഞ നവംബറിലാണ് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് അന്നും ആവര്‍ത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്ത് ചര്‍ച്ചയും നടന്നു. ഒന്നരമാസം കഴിയുന്നതിനു മുന്‍പാണ് മനംമാറ്റം. കേരള ജനപക്ഷം സംഘടനയുടെ ചെയര്‍മാനാണ് ജോര്‍ജ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളെ തോല്‍പിച്ചാണ് നിയമസഭയില്‍ എത്തിയത്. കേരള കോണ്‍ഗ്രസ് നേതാവായി ഇടതു–വലതു മുന്നണികളില്‍ പ്രവര്‍ത്തിച്ചു

ജോര്‍ജിന്റെ ആഗ്രഹം അസാധ്യമെന്ന് മാണി നേതാക്കള്‍ തുറന്നടിച്ചു. നിലപാടുകളിലെ സ്ഥിരമില്ലായ്മയാണു പി.സി.ജോര്‍ജിന്റെ എക്കാലത്തെയും നിലപാടെന്നു കേരള കോണ്‍ഗ്രസ് (എം). കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന ജോര്‍ജിന്റെ ആഗ്രഹത്തെ അസാധ്യം എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. സിപിഎമ്മിനെ വിമര്‍ശിക്കുകയും പിന്നെ പ്രശംസിക്കുകയും നിയമസഭയില്‍ ബിജെപിക്ക് ഒപ്പം കറുത്ത വേഷമിട്ട് ഇരിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹം പ്രകടിപ്പിക്കുന്നത് അപഹസ്യമാണെന്നും കേരള കോണ്‍ഗ്രസ് (എം) കുറ്റപ്പെടുത്തി. പഴയതൊന്നും മുന്നണി നേതാക്കള്‍ മറക്കാതിരുന്നാല്‍ നല്ലതെന്ന് അവര്‍ പറയുന്നു. പി സി യെ അകത്തു കയറ്റിയാല്‍ തങ്ങള്‍ മുന്നണി വിടുമെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (23 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (54 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends