Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍... അയ്യപ്പന്റെ തിരുവാഭരണം ഇനി മുതല്‍ എടുക്കുന്നത് സിഐടിയു ചുമട്ടുതൊഴിലാളികള്‍

11 JANUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമലയിലെ യുവതി പ്രവേശനവമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് മകരവിളക്ക് ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പോലീസുകാര്‍ക്ക് പുറമെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കെ തിരുവാഭരണ ഘോഷയെ അനുഗമിക്കാവു എന്നാണ് പോലീസ് നിര്‍ദ്ദേശം. ഇതിനെതിരെയാണ് സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. അയ്യപ്പന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കുമെന്നായിരുന്നു ഇതിനെതിരായ സുരേന്ദ്രന്റെ വാക്കുകള്‍.

അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ എന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കും. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. പോലീസ് കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ തിരുവാഭരണത്തെ അനുഗമിക്കാന്‍ അനുമതിയുള്ളൂ പോലും. പത്തനംതിട്ട എസ്. പി. നാരായണന്റേതാണ് ഇണ്ടാസ്. ഡി. ജി. പി യുടെ നിര്‍ദ്ദേശാനുസരണമാണ് ഉത്തരവ്. മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പൊലീസ് അകമ്ബടി. ഇത് അംഗീകരിച്ചുകൊടുക്കാന്‍ ഏതായാലും അയ്യപ്പഭക്തര്‍ തയ്യാറാവില്ല. സുപ്രീംകോടതി ഉത്തരവില്‍ ഇതും പറഞ്ഞിട്ടുണ്ടോ? നാരായണ ! നാരായണ!


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends