മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താനായി സന്നിധാനത്ത് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി സന്ദര്‍ശനം നടത്തി

ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി മകരവിളക്കിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസുമാരായ വി ആര്‍. രാമന്‍, എസ് സിരിജഗന്‍, ജി.പി.പി.എ ഹേമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.
https://www.facebook.com/Malayalivartha























