റിപ്പബ്ലിക്ദിന പരേഡില്‍ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍നിന്ന് കേരളത്തെ ഒഴിവാക്കി

ഡല്‍ഹി റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ ഫ്‌ലോട്ട് ഉണ്ടാകില്ലെന്നുറപ്പായി. റിപ്പബ്ലിക്ദിന പരേഡില്‍ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍നിന്ന് കേരളത്തെ ഒഴിവാക്കി. നേരത്തേയും കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ അനുമതി ലഭിച്ചിരുന്നു. ഓച്ചിറ കെട്ടുകാഴ്ചയായിരുന്നു വിഷയം. ഇപ്രാവശ്യം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച് വൈക്കം സത്യഗ്രഹവുമയി ബന്ധപ്പെട്ടാണ് ഫ്‌ലോട്ട് തയ്യാറാക്കാന്‍ ഉദേശിച്ചത്.
വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവും ഉള്‍പ്പെട്ട നവോത്ഥാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് രൂപകല്‍പന ചെയ്തത്. ഫ്‌ലോട്ടിന് പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ടായിരുന്നു.
പരേഡിന്റെ ഭാഗമാകുന്ന അന്തിമ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നേരത്തെ 2015 ലും 2016ലും കേരളത്തിന്റെ ഫ്‌ലോട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 2017ല്‍ തെരഞ്ഞെടുക്കപ്പെട്ട ഫ്‌ലോട്ടിന് അഞ്ചാം സ്ഥാനവും ലഭിച്ചു. 2014ല്‍ കേരളത്തിന്റെ ഫ്‌ലോട്ടിന് മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്
"
https://www.facebook.com/Malayalivartha























