Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണിമുടക്ക് ദിവസം എസ്ബിഐ ശാഖ ആക്രമിച്ച സംഭവത്തിൽ ഇടതു നേതാക്കളെ രക്ഷിക്കാൻ ശ്രമം; വിഷയത്തിൽ പ്രതികരിക്കാതെ ബാങ്ക്

11 JANUARY 2019 07:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് പണിമുടക്ക് ദിവസം എസ്ബിഐ ആക്രമിച്ച സംഭവത്തിൽ ഇടതു നേതാക്കളെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. നഷ്ടപരിഹാരം നൽകി കേസ് പിന്‍വലിപ്പിക്കാനാണു ശ്രമം നടക്കുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീർപ്പുകാരുടെ അപേക്ഷ. എന്നാൽ വിഷയത്തിൽ അനുകൂലമായ പ്രതികരണങ്ങൾക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.


ധാരണയാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. അതേസമയം ബാങ്ക് അക്രമിച്ച ഇടത് നേതാക്കൾക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാർ റീജിയനൽ മാനേജർക്കു പരാതി നൽകി. ഈ പരാതി പൊലീസിനു കൈമാറാനും സാധ്യതകളുണ്ട്.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. അതേസമയം അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അനിൽ കുമാർ (സിവിൽ സപ്ലൈസ്), അജയകുമാര്‍ (സെയിൽസ്ടാക്സ്), ശ്രീവൽസൻ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാർ എന്നിവരാണു മുഖ്യപ്രതികൾ. ദൃശ്യങ്ങളുണ്ടായിട്ടും എൻജിഒ സംസ്ഥാന നേതാക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

പിടിയിലായവരെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്ന സമയം മാധ്യമങ്ങളില്‍ നിന്ന് പ്രതികളെ ഒളിപ്പിക്കാന്‍ ഇടത് നേതാക്കള്‍ക്ക് പൊലീസ് പരമാവധി ഒത്താശയും ചെയ്തു. പ്രതികളല്ലാത്ത നേതാക്കന്‍മാര്‍ പൊലീസ് സ്റ്റേഷന് ഉള്ളില്‍ ചെന്ന് കവചം തീര്‍ത്താണ് പുറത്തുകൊണ്ടുവന്നത്. മറ്റൊരാളാണ് പ്രതിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പൊലീസും നേതാക്കള്‍ക്കൊപ്പം അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (17 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (48 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends