സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

സിബിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല . സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താനയും കേസിലെ മറ്റു പ്രതികളായ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര കുമാറും മനോജ് പ്രസാദും നല്കിയ ഹര്‍ജിയാണ് തള്ളിയത്.
സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ തന്നോടുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസ് എന്നായിരുന്നു അസ്താനയുടെ വാദം. അതേസമയം, അഴിമതി നിരോധന നിയമത്തിന്റെ ഭാഗമായി എടുത്ത കേസ് റദ്ദാക്കാനാവില്ലെന്നാണ് കോടതി ഇന്ന് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























