Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വീട്ടിൽ വളർത്തിയ തേനീച്ചകൂടിന് സമീപത്തെത്തിയ പതിമൂന്നുകാരിയെ തേനീച്ച കൂട്ടം ആക്രമിച്ചു; കഴുത്തിലും ചുണ്ടിലും കുത്തേറ്റ വിദ്യാർത്ഥിനിക്ക് നീര്‍വീക്കത്തെത്തുടര്‍ന്നുണ്ടായ ശക്തമായ ശ്വാസമുട്ടലിൽ നഷ്ടമായത് ജീവൻ...

12 JANUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലീന.

വീട്ടില്‍ തേനീച്ച കൃഷി നടത്തിവരികയായിരുന്നു കുടുംബം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വിദ്യാര്‍ത്ഥിനി അബദ്ധത്തില്‍ കൂടിനടുത്ത് എത്തുകയായിരുന്നു. കൂടിനടുത്ത് എത്തിയപ്പാടെ കുട്ടിയെ തേനീച്ച കൂട്ടം വന്ന് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. തേനീച്ച കുത്തുന്നത് പെട്ടെന്ന് ഇത്ര വലിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്ന അറിവില്ലായ്മയും കൂടിളകിവന്നുള്ള ആക്രമണമല്ലാതിരുന്നതും ജീവന്‍ അപകടപ്പെടുത്തുമെന്ന് തോന്നിപ്പിച്ചില്ലെന്ന് കുടുംബം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends