Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകരവിളക്കിനോടനുബന്ധിച്ച പമ്പവിളക്കും പമ്പസദ്യയും ഇന്ന് , എരുമേലി പേട്ടതുള്ളിയെത്തുന്ന ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്കിലും പങ്കെടുത്ത ശേഷം മകരജ്യോതി ദര്‍ശനത്തിനായി മല ചവിട്ടും

13 JANUARY 2019 11:40 AM IST
മലയാളി വാര്‍ത്ത

മകരവിളക്കിനോടനുബന്ധിച്ച പമ്പവിളക്കും പമ്പസദ്യയും ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളിയെത്തുന്ന ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്കിലും പങ്കെടുത്ത ശേഷമാണ് മകരജ്യോതി ദര്‍ശനത്തിനായി മല ചവിട്ടുന്നത്. ഇന്നലെ വൈകീട്ട് പമ്പ മണപ്പുറത്ത് പമ്പസദ്യക്കുള്ള ഒരുക്കം ആരംഭിച്ചു. ഉച്ചക്ക് പമ്പ മണപ്പുറത്ത് ഒന്നിച്ചിരുന്നാണ് സദ്യ കഴിക്കുക.
വൈകിട്ട് ആറോടെ പമ്പവിളക്കിനുള്ള ഒരുക്കം ആരംഭിക്കും. മുളകൊണ്ട് ഗോപുരങ്ങള്‍ ഉണ്ടാക്കി അതില്‍ മണ്‍ചിരാതുകള്‍ കത്തിച്ചശേഷം പമ്പനദിയിലൂടെ ഒഴുക്കിവിടും.ശനിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം മകരവിളക്കിന് മുന്നോടിയായ ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച വൈകീട്ട് 6.45ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയത്താണ് മകരജ്യോതി തെളിയുക. രാത്രി 7.52ന് മകരസംക്രമപൂജയും തുടര്‍ന്ന് മകരസംക്രമാഭിഷേകവും നടക്കും. ഇക്കുറി തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് ശേഷമാണ് മകരസംക്രമ പൂജ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (33 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (49 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (56 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends